കണ്ണനുണ്ണിയെ
ഗോകുലപാലൻ
Kannanunniye (Gokulapaalan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഗിരീഷ് പുത്തഞ്ചേരി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ആ‍ശ ജി മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2021 17:25:17.


കണ്ണനുണ്ണിയേ കൈവണങ്ങവേ
വെണ്ണപോലെ ഞാന്‍ ഉരുകി ഓമലേ
സ്വർണ്ണമുരളിതൻ മൂളൽ കേൾക്കയെൻ
കാതിലും കരളിലും കവിത പെയ്തുവൊ

കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാഹിമാം
കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാഹിമാം

കുറിയ പീലിയും കുറികൾ വാകയും
മിഴിയൊഴിഞ്ഞു ഞാൻ നോക്കി നിൽക്കവേ
അരിയ കളഭ കലശമൊഴുകി നെഞ്ചിലീശ്വരാ...
നിന്റെ കാൽ മൂടുമീ പൂവിലൊന്നാകുവാൻ
പുണ്യമേകണേ നീ ഹരിനാമ ശ്യാമ കൃഷ്ണാ..

മഞ്ജുളാലിലെ ഇലകളായി മനം
മന്ത്രം ഉരുവിടും സുഖദ രാത്രിയിൽ
വെറുതെ മിഴിയിലൊഴുകീ ജലധാരയീശ്വരാ
നിന്റെ കാർകൂന്തലിൽ ചാർത്തുവാൻ ഞാൻ തരും
പൂക്കളേക്കണേ നീ പുരുഷാർത്ഥ സാര രൂപാ

കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാഹിമാം
കൃഷ്ണ കൃഷ്ണ പാഹിമാം
കൃഷ്ണ പാഹിമാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts