ചന്ദ്രകാന്തം
പൂങ്കെട്ട്
Chandrakaantham (Poonkettu)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 03:44:29.

ചന്ദ്രകാന്തം അയ്യൻ ചന്ദ്രകാന്തം ഭക്തി ചന്ദ്രികാലോലനാം ചന്ദ്രകാന്തം (2)
മാമലമേട്ടിലേ മായികക്കാട്ടിലേ മായാരൂപനാം ചന്ദ്രകാന്തം (2)

ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ
ഹരനന്ദന ശിവനന്ദന ശരണമയ്യപ്പാ (ശരണം)

ചന്ദ്രകാന്തം അയ്യൻ ചന്ദ്രകാന്തം ഭക്തി ചന്ദ്രികാലോലനാം ചന്ദ്രകാന്തം (2)
സ്വാമിയേ...

ആനന്ദമലയിലെ ആ നീല മലയിലെ ആരാരും കാണാത്ത ചന്ദ്രകാന്തം (2)
കാണുവാൻ ദേവന്മാർ കൊതിതുള്ളി നിന്നിട്ടും കാണുമാറാകാത്ത ചന്ദ്രകാന്തം (2)
മണ്ഡലം നോമ്പുമായ് ഞാനൊന്നു ചെന്നപ്പോൾ മകരദീപജാലമായ ചന്ദ്രകാന്തം
മിഴിരണ്ടിലും അമൃതോപമ മധുമാധുരി ചൊരിയുന്നൊരു ദേവസൗന്ദര്യമീ ചന്ദ്രകാന്തം

ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ
ഹരനന്ദന ശിവനന്ദന ശരണമയ്യപ്പാ

ചന്ദ്രകാന്തം അയ്യൻ ചന്ദ്രകാന്തം ഭക്തി ചന്ദ്രികാലോലനാം ചന്ദ്രകാന്തം (2)

സപ്തസ്വരങ്ങളിൽ സപ്തതാളങ്ങളിൽ സംഗീതശ്രുതിയാകും ചന്ദ്രകാന്തം (2)
ദുഃഖരാഗങ്ങളിൽ സപ്തമോഹങ്ങളിൽ സാന്ത്വനം ചൊരിയുന്ന ചന്ദ്രകാന്തം (2)
പടിയേറി ചെല്ലവേ പാദം തളർന്നാൽ പാദബലം നൽകുമെൻ ചന്ദ്രകാന്തം
ഹരശങ്കര ഹരിമാധവ മതിമോഹന രതിസാരസ സങ്കൽപ്പജന്ന്യമീ ചന്ദ്രകാന്തം

ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ
ഹരനന്ദന ശിവനന്ദന ശരണമയ്യപ്പാ

ചന്ദ്രകാന്തം അയ്യൻ ചന്ദ്രകാന്തം ഭക്തി ചന്ദ്രികാലോലനാം ചന്ദ്രകാന്തം (2)
മാമലമേട്ടിലേ മായികക്കാട്ടിലേ മായാരൂപനാം ചന്ദ്രകാന്തം (2)

ശരണം ശരണം ശരണം ശരണം ശരണം ശരണം സ്വാമിയേ
ഹരനന്ദന ശിവനന്ദന ശരണമയ്യപ്പാ (ശരണം)

ചന്ദ്രകാന്തം അയ്യൻ ചന്ദ്രകാന്തം ഭക്തി ചന്ദ്രികാലോലനാം ചന്ദ്രകാന്തം (2)
സ്വാമിയേ ശരണമയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts