കലിയുഗ മാമല
പൂങ്കെട്ട്
Kaliyuga Maamala (Poonkettu)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 03:40:35.

പഞ്ചാദ്രീശ്വര മംഗളം
ഹരിഹരപ്രേമാകൃതേ മംഗളം
പിഞ്ജാലംകൃത മംഗളം
തവശിരോലംകാര സന്മംഗളം

കലിയുഗമാമല മേലെ വിളങ്ങും കലിയുഗനാഥൻ ശരണം
ശരണ മഹാനദി മേലേക്കൊഴുകും ശബരിഗിരീശ്വര ശരണം
കന്നിമലർശരമേറ്റു മടങ്ങും പഞ്ചാദ്രീശ്വരി ശരണം
രാമകഥാസുധയേറ്റു മയങ്ങും ശബരിപീഠം ശരണം

കലിയുഗമാമല മേലെ വിളങ്ങും കലിയുഗനാഥൻ ശരണം
ശരണ മഹാനദി മേലേക്കൊഴുകും ശബരിഗിരീശ്വര ശരണം

മകരജ്യോതി തെളിഞ്ഞു വിളങ്ങും ദീപാരാധന ശരണം
മലനിര നീളെ നിറഞ്ഞു മുഴങ്ങും ഹരിവരാസനം ശരണം (മകര)
പാദബലം തന്നരുളും വൻപുലി വാഹനനൻപൊടു ശരണം (2)
ദേഹബലം തന്നരുളും ദേവൻ ശ്രീ ശബരീശൻ ശരണം

കലിയുഗമാമല മേലെ വിളങ്ങും കലിയുഗനാഥൻ ശരണം
ശരണ മഹാനദി മേലേക്കൊഴുകും ശബരിഗിരീശ്വര ശരണം

ജന്മജന്മാന്തര പാപം പോക്കും പമ്പാ നദിയേ ശരണം
മരതക മണിമയ പാദം പുണരും തുളസീദളമേ ശരണം (ജന്മ)
രാഗതരംഗ വസന്ത സുഗന്ധിത പദപല്ലവമേ ശരണം (2)
അടിയനു നേർവഴിയരുളിവിളങ്ങും ശ്രീ ഗുരുനാഥൻ ശരണം

കലിയുഗമാമല മേലെ വിളങ്ങും കലിയുഗനാഥൻ ശരണം
ശരണ മഹാനദി മേലേക്കൊഴുകും ശബരിഗിരീശ്വര ശരണം
കന്നിമലർശരമേറ്റു മടങ്ങും പഞ്ചാദ്രീശ്വരി ശരണം
രാമകഥാസുധയേറ്റു മയങ്ങും ശബരിപീഠം ശരണം

കലിയുഗമാമല മേലെ വിളങ്ങും കലിയുഗനാഥൻ ശരണം
ശരണ മഹാനദി മേലേക്കൊഴുകും ശബരിഗിരീശ്വര ശരണം 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts