അഭിരാമ
പൂങ്കെട്ട്
Abhiraama (Poonkettu)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2016 07:50:04.

അഭിരാമ ശൈലത്തിൽ അഭിഷേക വേളയിൽ
പാൽക്കുടമേന്തുന്ന പൂന്തിങ്കളേ
മകരസംക്രാന്തിതൻ മായിക സന്ധ്യയിൽ
മൺചിരാതേന്തുന്ന പൊൻ താരമേ
എത്രയോ രാവുകൾ എത്രയോ യാമങ്ങൾ
എത്രയോ കാലങ്ങൾ എത്രയോ യുഗങ്ങൾ
നിങ്ങൾ പുണ്യം ചെയ്തൊരു ജന്മങ്ങൾ

അഭിരാമ ശൈലത്തിൽ അഭിഷേക വേളയിൽ
പാൽക്കുടമേന്തുന്ന പൂന്തിങ്കളേ

നിർമ്മാല്യ പൂജയിൽ ബാലാർക്ക കിരണത്തിൽ
കതിരേന്തി എത്തുന്ന പുലർകാലമേ
ഉണരാൻ വൈകുന്ന പൂജാമലരിനെ
വിരൽ തൊട്ടുണർത്തുന്ന പൂന്തെന്നലേ
ജന്മാന്തരങ്ങളിൽ തീരാത്ത കർമത്തിൽ
സന്ദേശവാഹകരല്ലോ നിങ്ങൾ (ജന്മാ)

അഭിരാമ ശൈലത്തിൽ അഭിഷേക വേളയിൽ
പാൽക്കുടമേന്തുന്ന പൂന്തിങ്കളേ

വഴിതാണ്ടിയേറെ തളർന്നൊരീ ഭക്തനോടിനിയും
തെല്ലും കനിവില്ലയോ
പുണ്യപാപത്തിൻ ചുമടേന്തിയെത്തുമീ
എന്നോടിനിയും കനിവില്ലയോ
കണ്ടാലും കേട്ടാലും പുഞ്ചിരി തൂകി നീ
പരിഹാസഭാവത്തിൽ നിൽക്കരുതേ (കണ്ടാലും)
(അഭിരാമ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts