യേശുവിന്‍ തിരു പാദത്തില്‍
ധ്യാനഗീതങ്ങള്‍ വോ I
Yeshuvin Thiru Paadathil (ധ്യാനഗീതങ്ങള്‍ വോ I)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവി നാഗല്‍
ഗാനരചനവി നാഗല്‍
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:42.
യേശുവിന്‍ തിരു പാദത്തില്‍
ഇരുന്നു കേള്‍ക്ക നാം
തന്റെ വിശുദ്ധ വാക്യത്തില്‍
നമ്മുടെ ജീവനം
യേശുവിന്‍ സുവിശേഷം
ദിവ്യമാം ഉപദേശം
കേള്‍ക്കുക നാം കാക്കുക നാം
ജീവന്റെ വാക്യങ്ങള്‍
കേള്‍ക്കുക നാം കാക്കുക നാം
ജീവന്റെ വാക്യങ്ങള്‍

ദൈവ വചനം ജീവനും
ശക്തിയും ആകയാല്‍
ആത്മ രക്ഷയുണ്ടേവനും
ഉള്ളത്തില്‍ കൈക്കൊണ്ടാല്‍
ആത്മമരണം മാറും
നീതിയിലവന്‍ വാഴും
കേള്‍ക്കുക നാം കാക്കുക നാം
ജീവന്റെ വാക്യങ്ങള്‍
കേള്‍ക്കുക നാം കാക്കുക നാം
ജീവന്റെ വാക്യങ്ങള്‍

അന്ധനു കാഴ്ച നല്‍കുവാന്‍
വചനം ജ്ഞാനമാം
സത്യത്തില്‍ അത് കാക്കുവാന്‍
സ്വര്‍ഗ്ഗത്തിന്‍ ദാനമാം
ഒഴിയാന്‍ നിത്യ നാശം
കാലിന്നൊരു പ്രകാശം
കേള്‍ക്കുക നാം കാക്കുക നാം
ജീവന്റെ വാക്യങ്ങള്‍
കേള്‍ക്കുക നാം കാക്കുക നാം
ജീവന്റെ വാക്യങ്ങള്‍

സത്യദൈവത്തിന്‍ ഭക്തന്മാര്‍
വചനം കാക്കയാല്‍
സല്‍പ്രവര്‍ത്തിക്കു ശക്തന്മാര്‍
ആകുന്നു നാള്‍ക്കു നാള്‍
ദൈവ മുഖപ്രസാദം
നിത്യം അവര്‍ക്കാഹ്ലാദം
കേള്‍ക്കുക നാം കാക്കുക നാം
ജീവന്റെ വാക്യങ്ങള്‍
കേള്‍ക്കുക നാം കാക്കുക നാം
ജീവന്റെ വാക്യങ്ങള്‍

ലോകങ്ങള്‍ അവസാനിക്കും
വാനവും ഇല്ലാതാം
ദൈവവാക്ക് പ്രമാണിക്കും
ഭക്തനോ നിത്യനാം
വാട്ടം മാലിന്യം നാശം
ഇല്ലാത്തോരവകാശം
കേള്‍ക്കുക നാം കാക്കുക നാം
ജീവന്റെ വാക്യങ്ങള്‍
കേള്‍ക്കുക നാം കാക്കുക നാം
ജീവന്റെ വാക്യങ്ങള്‍


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts