സ്തുതിപ്പിന്‍ സ്തുതിപ്പിന്‍
ധ്യാന ഗീതങ്ങള്‍ Vol II
Sthuthippin Sthuthippin (Dhyana Geethangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംയുസ്തുസ് യൂസഫ്
ഗാനരചനയുസ്തുസ് യൂസഫ്
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 03:50:25.
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ - ഹല്ലേലുയ്യാ പാടി
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ
സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍
അധിപനായ് വന്ന ദൈവകുഞ്ഞാടിനെ
(സ്തുതിപ്പിന്‍ )

കരുണ നിറഞ്ഞ കണ്ണുള്ളോനവന്‍ - തന്‍ ജനത്തിന്‍ കരച്ചില്‍
കരളലിഞ്ഞു കേള്‍ക്കും കാതുള്ളോന്‍ - ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ട് ചുമന്നൊഴിപ്പതിനു
കുരിശെടുത്ത് ഗോല്‍ഗോഥാവില്‍ പോയോനേ
വഴിയും സത്യവും ജീവനുമിവനേ - അവന്നരികില്‍ വരുവിന്‍
വഴിയും ആശ്വാസവും എകുമേയവന്‍ - പാപച്ചുമടൊഴിച്ചവന്‍
മഴയും മഞ്ഞും പെയ്യുംപോലുള്ളില്‍ കൃപ
പോഴിയുമേ മേഘതൂണില്‍ നിന്ന് പാടി
(സ്തുതിപ്പിന്‍ )

മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍ - ഭൂമിരാജാകന്മാരെ
ഭരിച്ചു വാഴും എകനായകന്‍ - നമ്മെ സ്നേഹിച്ചവന്‍ തിരു-
ചോരയില്‍ കഴുകി നമ്മെയെല്ലാം ശുദ്ധീ-
കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു
ഏഴു പൊന്‍ നിലവിളക്കുകളുള്ളില്‍ - നിലയങ്കി ധരിച്ചും
ഏഴു നക്ഷത്രം വലംകയ്യിലും - മാര്‍വ്വില്‍ പൊന്‍ കച്ച പൂണ്ടും
വായിലിരുമുന വാളും അഗ്നിജ്വാല പോലെ കണ്ണുമുള്ള മാനവ മകനെ
(സ്തുതിപ്പിന്‍ )

കാലുകളുലയില്‍ കാച്ചിപ്പഴുപ്പിച്ച - നല്ല പിച്ചളയ്ക്കൊത്തതും
ചേലോടു മുഖഭാവമാദിത്യന്‍ - ശക്തിയോട് പ്രകാശിക്കും
പോലെയും തലമുടി - ധവളപ്പഞ്ഞി പോലെയു-
മിരിക്കുന്ന ദൈവ പുത്രനെ
വളരെ വെള്ളത്തിന്‍ ഇരച്ചില്‍ക്കൊത്തതും - ശവക്കല്ലറയില്‍ നിന്ന്
വെളിയില്‍ മരിച്ചോര്‍ ഉയിര്‍ത്തു വരുവാനായ് - തക്ക വല്ലഭമുള്ളതും
ഏറിയ ജനം ചെവിക്കൊള്‍വതുമായ വലിയ ഗംഭീര ശബ്ദമുള്ളോനേ
(സ്തുതിപ്പിന്‍ )

വലിയ ദൈവദൂതന്റെ ശബ്ദവും ദേവകാഹളവും തന്റെ
വിളിയോടിടകലര്‍ന്ന് മുഴങ്ങവേ വാനലോകത്തില്‍ നിന്നേശു
ജ്വലിക്കുമഗ്നിമേഘത്തില്‍ വെളിപ്പെടും
കലങ്ങും ദുഷ്ടര്‍ ; തന്മക്കള്‍ ആനന്ദിക്കും
മന്നവ മന്നനാകുന്ന മശിഹായേ! - മഹാസേനയിന്‍ കര്‍ത്തനെ
മണ്ണും വിണ്ണും പടച്ചവനെ മനുവേലേ - മനുനന്ദനനെ പര-
നന്ദനനെ മേരിനന്ദനനെ രാജ-
നന്ദനനെ നിങ്ങള്‍ നന്ദിയോട് പാടി
(സ്തുതിപ്പിന്‍ )

ഹലേല്ലുയ്യാ പാടി സ്തുതിപ്പിനേശുവേ - യേശുനാമത്തിനു ജയം
ആല്ലലെല്ലാമവന്‍ അകലെ കളയുമേ - യേശു രാജവിന്നോശന്നാ
നല്ലവനാം യേശുരാജന്‍ വരും സര്‍വ്വ-
വല്ലഭാ യെശുവേ വേഗം വരേണമേ
(സ്തുതിപ്പിന്‍ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts