ആശ്വാസമേ എനിക്കേറെ
ആശ്വാസഗീതങ്ങൾ വോ II
Aswasame Enikere (Aaswaasa Geethangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:45.

ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു
വിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കീടുമ്പോള്‍
സ്നേഹമേറീടുമെന്‍ രക്ഷകന്‍ സന്നിധൌ
ആനന്ദക്കൂട്ടരെ കാണുന്നല്ലോ

ആമോദത്താല്‍ തിങ്ങി ആശ്ച്ചര്യമോടവര്‍
ചുറ്റും നിന്ന് സ്തുതി ചെയ്തീടുന്നു
തങ്കത്തിരുമുഖം കാണാന്‍ കൊതിച്ചവര്‍
ഉല്ലാസമോടിതാ നോക്കീടുന്നു

തന്‍ മക്കളിന്‍ കണ്ണുനീരെല്ലാം താതന്‍ താന്‍
എന്നേക്കുമായി തുടച്ചിതല്ലോ
പൊന്‍ വീണകള്‍ ധരിച്ചാമോദപൂര്‍ണ്ണരായ്
കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍

കുഞ്ഞാടിന്റെ രക്തം തന്നില്‍ തങ്ങള്‍ അങ്കി
നന്നായ് വെളുപ്പിച്ച കൂട്ടരിവര്‍
പൂര്‍ണ്ണ വിശുദ്ധരായ് തീര്‍ന്നവരേശുവിന്‍
തങ്ക രുധിരത്തിന്‍ ശക്തിയാലെ

തങ്ക കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്മേല്‍
വെണ്‍ നിലയങ്കി ധരിച്ചോരിവര്‍
കയ്യില്‍ കുരുത്തോലയേറ്റീട്ടവര്‍ സ്തുതി
പാടീട്ടാനന്ദമോടാര്‍ത്തീടുന്നു

ചെര്‍ന്നീടുമേ വേഗം ഞാനുമാ കൂട്ടത്തില്‍
ശുദ്ധാരോടൊന്നിച്ചങ്ങാനന്ദിപ്പാന്‍ ‍
ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ - എന്റെ
നാഥന്റെ സന്നിധൌ ചേര്‍ന്നാല്‍ മതി

കര്‍ത്താവേ! വിശ്വാസപ്പോരില്‍ തോല്‍ക്കാതെന്നെ
അവസാനത്തോളം നീ നിര്‍ത്തേണമേ
ആകാശ മേഘത്തില്‍ കാഹള നാദത്തില്‍
അടിയാനും നിന്‍ മുന്നില്‍ കാണേണമേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts