മുട്ടിയാൽ തുറക്കുമല്ലോ
അയ്യപ്പൻ പാട്ടുകൾ
Muttiyaal Thurakkumallo (Ayyappan Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍വാണി ജയറാം
രാഗംചെഞ്ചുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: January 20 2020 10:26:20.
മുട്ടിയാല്‍ തുറക്കുമല്ലോ മുത്തുമണിവാതില്‍
പൊന്നമ്പലവാസന്‍ പാദം തെളിഞ്ഞിടും മുമ്പില്‍
തൃപ്പാദം താന്‍ ശരണം സ്വാമി അയ്യപ്പാ
മുപ്പാരിന്‍ പൊരുള്‍ നീയേ സ്വാമി അയ്യപ്പാ
സ്വാമി അയ്യപ്പാ...

ഇടനെഞ്ചില്‍ ഉടുക്കുകള്‍ തുടിക്കുന്നല്ലോ - ആ
തുടികളെല്ലാം ശരണം വിളിക്കുന്നല്ലോ (2)
മുക്കണ്ണന്‍ മകന്‍ നീയേ സ്വാമി അയ്യപ്പാ
ഇക്കാണും ജഗം നിന്നുടെ മായ അയ്യപ്പാ
അയ്യപ്പാ...സ്വാമി അയ്യപ്പാ...

മിഴികളില്‍ നിറമേഴും ജ്വലിക്കുന്നല്ലോ - ആ
നിറങ്ങളെല്ലാം തിരികള്‍ കൊളുത്തുന്നല്ലോ (2)
ഉള്ളിലെ വെട്ടം നീയേ സ്വാമി അയ്യപ്പാ
ഉണ്മയും അറിവിന്‍ നിറവും നീയേ അയ്യപ്പാ
അയ്യപ്പാ...സ്വാമി അയ്യപ്പാ...

മുട്ടിയാല്‍ തുറക്കുമല്ലോ മുത്തുമണിവാതില്‍
പൊന്നമ്പലവാസന്‍ പാദം തെളിഞ്ഞിടും മുമ്പില്‍
തൃപ്പാദം താന്‍ ശരണം സ്വാമി അയ്യപ്പാ
മുപ്പാരിന്‍ പൊരുള്‍ നീയേ സ്വാമി അയ്യപ്പാ
സ്വാമി അയ്യപ്പാ...സ്വാമി അയ്യപ്പാ...
സ്വാമി അയ്യപ്പാ...സ്വാമി അയ്യപ്പാ...
സ്വാമി അയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts