ഗന്ധര്‍വ്വ സംഗീത
ദശപുഷ്പം (കെ ജെ യേശുദാസിനെപ്പറ്റിയുള്ള കവിതകൾ)
Gandharva sangeetha (Dasapushpam [Poems based on KJ Yesudas])
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 03:52:11.

ഗന്ധർവ സംഗീത ഗംഗയെ ഭൂമിക്ക്
സ്വന്തമായ് തന്ന ഭഗീരഥനേ
നിൻ കണ്ഠനാദം മുഴങ്ങുന്ന വേളയിൽ
നാഡികൾ തന്തികളെന്നപോലെ
ഞങ്ങൾ
എല്ലാം മറന്ന് ലയിച്ചപോലെ...

സംഗീതപാണ്ഡിത്യമില്ലാത്ത
ഞങ്ങൾക്ക്
സദിരിനെ ആസ്വാദ്യമാക്കി നീയേ
കേട്ടാലും കേട്ടാലും കൊതി ബാക്കിയാകുന്ന
പാട്ടിന്റെ പാലാഴി തന്നെ നീയേ

മലയാളം അമ്മയെന്നറിയുന്നവർക്കെന്നും
മനസിലെ പുണ്യ തരംഗിണിയെ
പ്രണവത്തിൻ ധാരയായ് വന്നു നീ, ഒഴുകുന്ന
പ്രണയത്തിനാധാര ശ്രുതിയുമായി

ആത്മാഭിമാനമേ അങ്ങെഴുന്നള്ളുമ്പോൾ
പത്മദളം നീർത്തിയെൻ ഹൃദയം
വ്രതദീക്ഷയണിയുന്ന വെൺതിങ്കളേ മുന്നിൽ
തളിരാമ്പലിന്നെന്റെ അഭിവന്തനം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts