യേശുദാസ് താങ്കളെ
ദശപുഷ്പം (കെ ജെ യേശുദാസിനെപ്പറ്റിയുള്ള കവിതകൾ)
Yesudas Thaankale (Dasapushpam [Poems based on KJ Yesudas])
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 24 2013 02:50:25.
 
യേശുദാസ്,
താങ്കളെയോർക്കുമ്പോഴൊക്കെയും
പേശാതെ പേശുകയാണെന്റെ മാനസം
ആ മഞ്ജുവീക്ഷണം, ആ മന്ദഹാസവും
പ്രേമം സ്ഫുരിക്കുന്ന വാഗ് വൈഭവത്തിന്റെ
തേനും അതിന്റെ മധുരവും, ശാന്തിയിൽ
ഗാനമയൂഖങ്ങൾ സൗഹൃദസന്ദേശ-
വ്യോമം രചിക്കവേ നക്ഷത്രജാലങ്ങൾ
മിന്നിത്തെളിവതും മാലാഖസുസ്വരാലാപം
ശ്രവിപ്പിച്ചു ഞങ്ങളെ, ഹൃദ്യപുളകങ്ങൾ ചൂടിച്ചു
മന്നിനെ
വിണ്ണാക്കി മാറ്റുന്ന താങ്കൾ തൻ ഗാന്ധർവ
വിദ്യയുമോർത്ത് കുളിരണിഞ്ഞീടുന്ന
വളരൊളി വീശുന്ന, താരണിഞ്ഞീടുന്ന
ധന്യരാം ഞങ്ങൾ തൻ കൂപ്പുകൈ മൊട്ടുകൾ
സ്വീകരിച്ചാലുമെൻ സ്വർഗീയ ഗായക,
യേശുദാസ്, താങ്കളെയോർക്കുമ്പോഴൊക്കെയും
പേശാതെ പേശുകയാണെന്റെ മാനസം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts