മിഴികളിൽ ചുടു നനവുമായ്
മിഴികളിൽ
Mizhikalil Chudu Nanavumai (Mizhikalil)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഷരീഫ് നീലേശ്വരം
ഗാനരചനസത്താർ കാഞ്ഞങ്ങാട്
ഗായകര്‍ഷരീഫ് നീലേശ്വരം ,രഹ്ന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 12 2013 05:05:10.

മിഴികളില്‍ ചുടുനനവുമായ്‌ പാടാം ഞാനീ ഗാനം
മൌനരാഗം മനവീണ മീട്ടും നോവിന്‍ രാഗം ഹൃദയം പാടും ഗാനം
പൊന്നേ നീ കേള്‍ക്കാനായ് ഞാന്‍...
(മിഴികളില്‍ )

കാറ്റലകള്‍ക്കറിയില്ലെന്നോ പൂവിന്റെ നൊമ്പരവും
കടല്‍ത്തിരകള്‍ കേള്‍ക്കില്ലെന്നോ കര തേങ്ങും ഗദ്ഗദവും
മുഹബ്ബത്തിന്‍ ചൂളയില്‍ ഖല്‍ബിന്ന് എരിയുന്നുവോ
വിധിയൊരുക്കും കളിപ്പാട്ടമായ്....
ഓ ഓ ഓ ..........
(മിഴികളില്‍ )

ഖല്‍ബിനുള്ളില്‍ പൂവായെന്നും പ്രണയമാം ഗന്ധം തൂവും
റൂഹുമൊരു മുകിലായെന്നും സ്നേഹമാം പൂമഴ പെയ്യും
സുകൃതമാം ജീവാമൃതം നുകരുവാന്‍ ഒന്നാകുവാന്‍
വസന്തമിനി വന്നീടുമോ.....
ഓ ഓ ഓ ..........
(മിഴികളില്‍ )  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts