സ്നേഹത്തെ പറ്റി
സ്നേഹത്തെപ്പറ്റി ഒന്നും പറയരുത്
Snehathe Patti (Snehathe Patti Onnum Parayaruthu)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎസ്‌ ജയന്‍ ,എം ജി രാധാകൃഷ്ണന്‍
ഗാനരചനഗിരീഷ് പുലിയൂർ ,ഷിബു ചക്രവർത്തി
ഗായകര്‍രവിശങ്കർ ,മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2012 07:38:35.

സ്നേഹത്തെ പറ്റി ഒന്നും പറയരുത്.. ഒന്നും പറയരുത്..
സ്നേഹം സ്നേഹിക്കാന്‍ മാത്രമുള്ളതല്ലേ..
കണ്ണുകള്‍ക്കുള്ളിലേക്ക് നോക്കരുത്.. ചുമ്മാ നോക്കരുത്..
കണ്ണ് കള്ളം മറയ്ക്കുകയില്ലല്ലോ..

കായല്‍ കരയില്‍ ഗോപുര നിരയുടെ ജാലക വാതിലിനരികില്‍ ..
പോകും സന്ധ്യയെ നോക്കിയിരുന്നു..
കനവുകളെത്ര മെനഞ്ഞു നാം.. കനവുകളെത്ര മെനഞ്ഞു ..
അന്ന് .. കടല്‍ക്കാറ്റിന്റെ കുളിരില്‍ പുതയ്ക്കാന്‍ ..
ഇളം ചൂടുള്ള.. തൂവല്‍ പുതപ്പായി നിന്റെ സ്നേഹം..

നീലമിഴിയില്‍ നീര്‍മലരിതളില്‍ നീരവം വിങ്ങുന്നതെന്തേ..
സ്നേഹം പൂവിരല്‍ കൊണ്ട് നിലാവില്‍ കവിതകളെഴുതുകയല്ലേ..
സ്നേഹം കവിതകളെഴുതുകയല്ലേ..
ഇന്ന് കവി പാടി വരളുന്ന ചുണ്ടില്‍ ..
നനവാര്‍ന്നോരോര്‍മ തന്‍ മധുരം നിന്റെ സ്നേഹം..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts