നീയെൻ നെഞ്ചിലെ
ഈവ് ഡ്രീംസ്
Neeyen Nenchile (Eva Dreamzz)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംപ്രണവ് ദാസ്
ഗാനരചനജിനേഷ് ,പ്രണവ് ദാസ് ,റഷീദ്
ഗായകര്‍നിതിന്‍ രാജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 17:49:11.

നീയെൻ നെഞ്ചിലെ സ്വപ്നക്കൂടുമായ്
എന്നുമെൻ നിഴലായ് നീ കൂടെ വരില്ലേ
നീയെൻ ജീവനായ് എന്നും കൂട്ടിനായ്
എന്നുമെൻ നിഴലായ് നീ കൂടെ വരില്ലേ
നിന്നരികിലെന്നും ഞാൻ എന്നരികിലെന്നും നീ
സ്നേഹത്തിരകളായ് നാം ഇരുവരുമൊന്നാകാം
നിൻ ഹൃദയം എനിക്കായും എൻ ഹൃദയം നിനക്കായും
പ്രണയത്തിൻ ജാലകങ്ങളായ് നില്പൂ കൂടേ ഓമലേ…

നീയെന്നിൽ വന്നു ചേരുന്നു പ്രണയത്തിൻ കാറ്റു പോലെ
നീയെന്നും എൻ ഹൃദയത്തിലെ സ്വപ്നങ്ങളായ്
നീയെന്നിൽ വന്നു ചേരുന്നു പ്രണയത്തിൻ കാറ്റു പോലെ
നീയെന്നും എൻ ഹൃദയത്തിലെ പുഷ്പങ്ങളായ്

എൻ സ്വപ്നമായ് നീയെന്നെന്നും
എൻ മനസിലെന്നും നിൻ സ്നേഹമുണരുന്നു (2)
സ്നേഹത്തിരയെ പോലെ മഞ്ഞുമഴയായുണരും
കുളിർ കാറ്റായ് നീയേ എന്നിലെന്നും
സ്നേഹത്തിരയെ പോലെ മഞ്ഞുമഴയായുണരും
കുളിർ കാറ്റായ് നീയേ എന്നിലെന്നും ഓമലേ
നീയെന്നിൽ വന്നു ചേരുന്നു പ്രണയത്തിൻ കാറ്റു പോലെ
നീയെന്നും എൻ ഹൃദയത്തിലെ സ്വപ്നങ്ങളായ്

നിൻ നയനങ്ങൾ എൻ മനസിലുണരും
അതു ശോഭയായ് നില നിൽക്കുമെൻ മനസ്സിൽ (2)
കാതിലെന്നും നിൻ സ്വരമായ് കണ്ണിലെന്നും നിന്നഴകായ്
ഉണരും ജീവനായ് നീയേ എന്നിലെന്നും
കാതിലെന്നും നിൻ സ്വരമായ് കണ്ണിലെന്നും നിന്നഴകായ്
ഉണരും ജീവനായ് നീയേ എന്നിലെന്നും ഓമലേ..
നീയെന്നിൽ വന്നു ചേരുന്നു പ്രണയത്തിൻ കാറ്റു പോലെ
നീയെന്നും എൻ ഹൃദയത്തിലെ സ്വപ്നങ്ങളായ്
നീയെന്നിൽ വന്നു ചേരുന്നു പ്രണയത്തിൻ കാറ്റു പോലെ
നീയെന്നും എൻ ഹൃദയത്തിലെ പുഷ്പങ്ങളായ്
(നീയെൻ നെഞ്ചിലെ…..)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts