നീയെന്തിനു എന്നെ
ഡാലിയാ
Neeyenthinu Enne (Daliya)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിജയ്‌ കരുൺ
ഗാനരചനഅനിൽ കുര്യാത്തി
ഗായകര്‍ജി ലക്ഷ്മി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 17:45:33.

ശാപചക്രങ്ങൾ

നീയെന്തിനെന്നിൽ പ്രണയം നിറച്ചു
കാലമേ കരുണാർദ്രഭാവമേ പറയുക

ഹൃദയം സ്ഫുടം ചെയ്ത കദനഭാരങ്ങളിൽ
കനവുണ്ട നിദ്രയുടെ അന്ത്യയാമങ്ങളെ
പറയുക വസന്തത്തെ അട വെച്ചു വിരിയിച്ച
മധുരഹാസത്തിൻ മധുവുണ്ട മൗനമേ

വികൃതമെന്നിടവഴികൾ ഇണ ചേർന്ന പുലരിയുടെ
പുത്തൻ പ്രതീക്ഷ തൻ പൊൻമണിമേടയിൽ
പുളിനങ്ങളിൽ പുഴ മഴയെ പ്രതീക്ഷിച്ച്
കണ്ണീർ പൊഴിക്കുന്ന വറുതിയുടെ കാഴ്ചകൾ

മൃദുലകോശങ്ങളിൽ മൃതിയിരന്നിരവുകൾ
ഒരു മാത്രയെന്നിൽ തപം ചെയ്തിടുമ്പോഴും

ശരണാലയങ്ങളിൽ ശാപചക്രങ്ങളിൽ
തിരിയുന്നതാരുടെ പിടയുന്ന നോവുകൾ

അവയിലെന്നുണർവിന്റെ ദീർഘ നിശ്വാസങ്ങൾ
ഇല പൊഴിച്ചിരുളിന്റെ സ്നേഹം നുകർന്നതും

പകരാതെ പോയൊരാ സാന്ത്വനമൊക്കെയും
പതിരെന്നു ചൊല്ലി നീ ഉള്ളിൽ ചിരിച്ചതും

മങ്ങിയ കാഴ്ചകൾക്കുള്ളിൽ തെളിച്ചൊരീ
മൺ ചെരാതിൻ സ്വപ്നവീഥിയിൽ മൗനമായ്

നിത്യപ്രകാശത്തിലഭയം കൊതിക്കുമീ
സത്യത്തിനൊപ്പം ചലിക്കൂ നീ കാലമേ
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts