പതിനെട്ടു പടികയറി
അയ്യപ്പ സുപ്രഭാതം
Pathinettu Padikayari (Ayyappa Suprabhatham)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2012 06:51:25.

പതിനെട്ടുപടിയേറി തിരുമുന്നിൽ നിന്നൂ [2]
സ്വാമിയേ ശരണമെന്നെൻ മനം നിറഞ്ഞൂ ... അയ്യപ്പാ
പതിനെട്ടുപടിയേറി തിരുമുന്നിൽ നിന്നൂ

കലിയുഗവരദനയ്യൻ കരിമുഖസഹജനയ്യൻ
അ ....അ .... ആ ....
കലിയുഗവരദനയ്യൻ കരിമുഖസഹജനയ്യൻ
ഒരു ഗതിയേകുവാൻ കനിവരുളേണമെന്നിൽ

കർപ്പൂരഖണ്ഡമായ് ഞാൻ തിരുമുന്നിൽ ഉരുകിടുമ്പോൾ [2]
സർപ്പകാരനന്ദനാ നീ കാത്തിടേണമെന്നുമെന്നും

പതിനെട്ടുപടിയേറി തിരുമുന്നിൽ നിന്നൂ
സ്വാമിയേ ശരണമെന്നെൻ മനം നിറഞ്ഞൂ ... അയ്യപ്പാ
പതിനെട്ടുപടിയേറി തിരുമുന്നിൽ നിന്നൂ

നീലിമലയേറിടുമ്പോൾ ഇരുമുടികൾ കാത്തുകൊള്ളാൻ
അ .... അ .... ആ ....
നീലിമലയേറിടുമ്പോൾ ഇരുമുടികൾ കാത്തുകൊള്ളാൻ
നിത്യബ്രഹ്മചാരി നിൻ തൃപ്പദങ്ങൾ കുമ്പിടുന്നെൻ

മുക്തി തേടി വന്നു ഞങ്ങൾ ഭക്തലക്ഷ സഞ്ചയങ്ങൾ [2]
സത്യമായ ജ്യോതികാണാൻ മകരദീപമാല കാണാൻ

പതിനെട്ടുപടിയേറി തിരുമുന്നിൽ നിന്നൂ
സ്വാമിയേ ശരണമെന്നെൻ മനം നിറഞ്ഞൂ ... അയ്യപ്പാ
പതിനെട്ടുപടിയേറി തിരുമുന്നിൽ നിന്നൂ
തിരുമുന്നിൽ നിന്നൂ തിരുമുന്നിൽ നിന്നൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts