പൂവാംകുരുന്നില
ഉണ്ണിക്കിനാവുകള്‍
Poovaam Kurunnila (Unnikkinaavukal)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംസെബി നായരമ്പലം
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2012 17:03:35.
 
പൂവാങ്കുരുന്നില കാട്ടില്‍
പൂര്‍ണ്ണേന്ദു പൂവിടും മേട്ടില്‍
(പൂവാങ്കുരുന്നില )
പച്ചിലക്കൊട്ടാരക്കെട്ടില്‍ - പണ്ടൊരു
തത്തമ്മയുണ്ടായിരുന്നു - പണ്ടൊരു
തത്തമ്മയുണ്ടായിരുന്നു
(പൂവാങ്കുരുന്നില )

പച്ചമരതകപ്പട്ടണിഞ്ഞും
പുഷ്യരാഗത്തിന്റെ പൊട്ടണിഞ്ഞും
(പച്ചമരതക )
രാമായണം കഥ പാടും തത്തമ്മ
രാവും പകലും തപസ്സിരുന്നു
(രാമായണം )
(പൂവാങ്കുരുന്നില )

ത്രേതായുഗം പോയതറിഞ്ഞില്ല
ത്രയമ്പകധ്വനി കേട്ടില്ല
രാമനും സീതയും പഞ്ചവടിയില്‍
താമസിക്കും കഥ കേട്ടില്ല
(രാമനും )
(പൂവാങ്കുരുന്നില )

മാരീചന്‍ വന്നതറിഞ്ഞില്ല
രാവണന്‍ പോയതറിഞ്ഞില്ല
(മാരീചന്‍ )
രാമരാവണ യുദ്ധത്തിന്‍ കഥ
വാത്മീകി ചൊല്ലിക്കൊടുത്തു പോലും
(രാമരാവണ )
(പൂവാങ്കുരുന്നില )

തുഞ്ചന്‍ കുഞ്ചന്‍ തുളസീദാസന്റെ
ഉള്ളത്തില്‍ വാഴും മണിത്തത്തേ
ഉള്ളം തുറന്നു നീ പാടുന്ന പാട്ടുകള്‍
എന്നില്‍ ചിറകു വിടര്‍ത്തുന്നു
(ഉള്ളം )
(പൂവാങ്കുരുന്നില )
തത്തമ്മയുണ്ടായിരുന്നു (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts