ആര്‍ഷഭാരത
ഉണ്ണിക്കിനാവുകള്‍
Aarshbhaaratha (Unnikkinaavukal)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംസെബി നായരമ്പലം
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2012 06:51:25.
 
ഭാരതജനനീ ആര്‍ഷഭാരതജനനീ

ആര്‍ഷഭാരതജനനീ (4)
അഭിമാനോജ്വല ഹൃദന്തരാഗം
അരുളും ഭാരതജനനീ (2)
ആര്‍ഷഭാരതജനനീ (2)

ഗാഗമ രിരിസാ നിസരിസ മരിസനി
മപനിപ മപനിസ രിരിരിപ ഗമരിസ
ഗാഗമ രിരിസാ നിസരിസ മരിസനി
മപനിപ മപനിസ രിരിരിപ ഗമരിസ

സിന്ധുഗംഗായമുനാ പുളിന
ബന്ധുരസംഗമസദനം
(സിന്ധു )
തുംഗഹിമാചലസാനുവിലുണരും
ബ്രഹ്മോപാസന മന്ത്രം
(തുംഗ )

പുണ്യപുരാതന മണ്ഡപനടകള്‍
പൂജിത ഋഷികുലവാടം
(പുണ്യപുരാതന )
യുഗസംസ്കൃതിയുടെ ഗീതാലാപം
ഒഴുകും ശാര്‍ദ്വല ഭൂമി
(യുഗ)

ശാന്തി പുലര്‍ത്തും മണ്ണില്‍
മഹാത്മാഗാന്ധി ജനിച്ചൊരു ഭൂവില്‍
അഹിംസ തന്‍ കൃപാരശ്മികളെന്നും
അനുഗ്രഹിക്കും ഭൂവില്‍

മതങ്ങള്‍ തന്‍ കല്‍മതിലുകളില്ല
മമതാബന്ധം മാത്രം
മഹത്വമുദ്രകള്‍ മൗലിയിലണിയും
മഹിയില്‍ ഭാരതഭൂമി
(മതങ്ങള്‍ )
മഹിയില്‍ ഭാരതഭൂമി (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts