കണ്ണനുണ്ണി
അമ്പിളി പോലൊരു പൊന്നുണ്ണി
Kannanunni (Ambili Poloru Ponnunni)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകെ എം ഉദയൻ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ബേബി രേവതി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2012 19:07:19.
 
കണ്ണനുണ്ണി ലീലയാടും പുണ്യനട
ഗോകുലത്തിന്‍ കര നിറഞ്ഞ പുണ്യകഥ
കഥയറിഞ്ഞു നട തൊഴുന്ന മനസ്സുകളില്‍
കണ്ണനെപ്പോല്‍ കരുണയുള്ള ദേവനില്ല
നീലക്കണ്ണാ നീരദവര്‍ണ്ണാ ആനന്ദക്കണ്ണാ
ഗുരുവായൂര്‍ വാഴുന്ന ശ്രീകൃഷ്ണാ
(നീലക്കണ്ണാ )

ആറുനാഴിയെണ്ണയാടും മുക്തിശില
വാകച്ചാര്‍ത്തിലഴകു ചൂടും ശക്തിശില
പാദലോല രുചിയറിഞ്ഞ ഭക്തികളെ
ആമയങ്ങള്‍ ജീവിതത്തെ തീണ്ടുകില്ല
(നീലക്കണ്ണാ )

നവകാഭിഷേകമാടും ധന്യശില
ശംഖാഭിഷേകമാടും പുണ്യശില
വിഗ്രഹത്തിന്‍ ദ്വിതി നുകര്‍ന്ന കണ്ണുകളേ
നിങ്ങളില്‍ നിറഞ്ഞൊഴുകും വരയമുന
(നീലക്കണ്ണാ )

ഗീതാഗോവിന്ദം പാടും ക്ഷേത്രമിതാ
മായാഗോവിന്ദന്‍ വാഴും കോവിലിതാ
അമ്പലത്തില്‍ വന്നു ചേര്‍ന്ന സുകൃതികളേ
കലിയുഗത്തില്‍ മോക്ഷമേകും കണ്ണനിതാ
(നീലക്കണ്ണാ )

വില്വമംഗലം അറിഞ്ഞ മൂര്‍ത്തിയിതാ
പാപതാപം മാറ്റിടുന്ന രൂപമിതാ
കണ്ടു കണ്‍നിറഞ്ഞു നില്‍ക്കും ആശ്രിതരേ
പ്രളയജലതിയില്‍ കെടാത്ത ജ്വോതിയിതാ
(നീലക്കണ്ണാ )

ക്രുരൂരമ്മയോമനിച്ച പൈതലിതാ
സകലലോകസച്ചിതാനന്ദനിതാ
കൃഷ്ണരൂപം മനസ്സിലുള്ള മാനവരേ
നിങ്ങളെപ്പോല്‍ ഭാഗ്യവാന്മാരാരുമില്ല
(നീലക്കണ്ണാ )

ദ്വാരകയ്ക്കുമധിപനാം മുരാരിയിതാ
ദ്വാപരം തെളിച്ചുതന്ന ബിംബമിതാ
കേള്‍വികേട്ട പരശുരാമഭൂമിയിലെ
പാവനഗുരുപവനപുരാധീശനിതാ
(നീലക്കണ്ണാ )

ദേവകള്‍ വണങ്ങിടുന്ന സത്യമിതാ
നാലു വേദമൊന്നു ചേര്‍ന്ന തത്വമിതാ
നൂറു് കൈകള്‍ കൊണ്ടു ഭക്തഹൃത്തുകളില്‍
സാന്ത്വനം നിറച്ചിടുന്ന യോഗിയിതാ
(നീലക്കണ്ണാ )

ഋഷികള്‍‌ ഏഴുപേരും മുങ്ങും തീര്‍ത്ഥമിതാ
നാരദന്റെ നാദത്തിനാധാരമിതാ
പോര്‍ത്തടത്തില്‍ പാര്‍ത്ഥന്‍ തന്റെ സാരഥിയായി
തേര്‍ തെളിച്ചു ഗീതയോതും കൃഷ്ണനിതാ
(നീലക്കണ്ണാ )

നാകകള്‍ തന്‍ വാഴ്ത്തിടുന്ന ഭാഗ്യമിതാ
ഭക്തസഞ്ജയത്തിനിഷ്ടവരദനിതാ
ധര്‍മ്മപാലനത്തിനായി ഊഴിയിതില്‍
അവതരിച്ച വേണുഗാനലോലനിതാ
(നീലക്കണ്ണാ )

അസുരര്‍ക്കു ഭീതിയായ പാദമിതാ
സുരഗണങ്ങള്‍ തേടിവരും ദേഹമിതാ
മാധവന്റെ ലീല കേട്ട കാതുകളില്‍
അമൃതു പോലും ഇത്രയേറെ മധുരമല്ല
(നീലക്കണ്ണാ )

ആസ്തികര്‍ ഭജിച്ചിടുന്ന നിലയമിതാ
നാസ്തികര്‍ക്കു ഭക്തി തോന്നും സവിതമിതാ
ശക്തിനീങ്ങി ശുദ്ദരായ അടവികളില്‍
സ്വസ്തിയേകും സകലകലാധീശനിതാ
(നീലക്കണ്ണാ )

തിരുനാമഛായവചനമിതു കേള്‍പ്പൂ
തിരുനാമചരണമെന്ന വഴി നോക്കൂ
മോക്ഷമാര്‍ഗ്ഗം തേടിവന്ന സാധകരേ
കലിയുഗത്തിലേക രക്ഷ നാമജപം
(നീലക്കണ്ണാ )

രാധയെന്ന ഗോപകന്യ പുണ്യവതി
യമുനയെന്ന നദിയുമെത്ര ധന്യവതി
രാധ തന്റെ സ്നേഹമാര്‍ന്ന മിന്നലെപ്പോല്‍
കൃഷ്ണഭക്തിയുള്ളവര്‍ക്കു മരണമില്ല
(നീലക്കണ്ണാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts