വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | അജിത് നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന് ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ |
ഗാനരചന | അജിത് നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന് ,രാജീവ് ആലുങ്കൽ ,എസ് രമേശന് നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ |
ഗായകര്‍ | കാവാലം ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 10 2012 10:46:35.
മണികണ്ഠാ മണികണ്ഠാ മംഗളദായകാ മണികണ്ഠാ (2) വൃശ്ചികമാസം പുലരുമ്പൊൾ മണ്ഡലകാലമണയുമ്പോൾ ശരണം വിളികൾ മുഴങ്ങുമ്പോൾ ഹൃദയം തരളിതമാകുന്നു (മണികണ്ഠാ…) ശബരീഗീതം കേട്ടുണരാൻ കരുണാമയനേ കണ്ടു തൊഴാൻ (2) മനസ്സിൽ മന്ത്രദ്ധ്വനികളുമായ് മമഹൃദയം തുടി കൊട്ടുന്നു (2) (മണികണ്ഠാ…) ഗുരുസ്വാമികളെ നമിച്ചു ഞാൻ ഗുരുവായ് അയ്യനെ ധ്യാനിച്ചു (2) കറുപ്പു വസനമുടുത്തു ഞാൻ തുളസിമാലയും അണിയുന്നേ (2) (മണികണ്ഠാ…) നാല്പത്തൊന്നു ദിനം ഭജനം നൂല്‍പ്പാലം പോൽ പദഭജനം (2) നോയ്മ്പു നോറ്റു വരുന്നു ഞാൻ നീയേ ശരണം അയ്യപ്പാ (2) (മണികണ്ഠാ…) മാനസപൂജയിലുണരേണം മരതക മാമല തെളിയേണം (2) മംഗള ദീപാവലിയിൽ നിൻ മായികരൂപം കാണേണം (2) (മണികണ്ഠാ…) കർപ്പൂരപ്രിയനവൻ അയ്യപ്പൻ ഭക്തജനപ്രിയൻ അയ്യപ്പൻ (2) അനാഥ രക്ഷകൻ അയ്യപ്പൻ ആശ്രിതവത്സലൻ അയ്യപ്പൻ (2) (മണികണ്ഠാ…) കണ്ണടച്ചാൽ അയ്യപ്പൻ കണ്ണു തുറന്നാൽ അയ്യപ്പൻ (2) കണ്ണീർപമ്പയും അയ്യപ്പൻ മണ്ണും വിണ്ണും അയ്യപ്പൻ (2) (മണികണ്ഠാ…) കേൾക്കുവതെല്ലാം നിൻ നാമം കാണുവതെല്ലാം നിൻ രൂപം (2) തൊടുന്നതെല്ലാം സ്വാമിമയം എല്ലാമെല്ലാം അയ്യപ്പൻ (2) (മണികണ്ഠാ…) പാടുവതെല്ലാം നിൻ ഗാനം ആടിയതെല്ലാം അഭിഷേകം (2) തേടുവതൊന്നേ നിൻ ചരണം നേടാനൊന്നേ നിൻ ശരണം (2) (മണികണ്ഠാ…) ഞാനുരുകുന്നൊരു കർപ്പൂരം താനറിയാത്തൊരു പാഴ്ജന്മം (2) നിൻ മനമലിയും നെയ്യല്ലോ നീയേ ശരണം അയ്യപ്പാ (2) (മണികണ്ഠാ…) ജീവിതമാമല ഏറുമ്പോൾ ജീവതാളം ഇടറുമ്പോൾ (2) താളം തന്നതു നീയല്ലോ താണു തൊഴുന്നേൻ അയ്യപ്പാ (2) (മണികണ്ഠാ…) പൂങ്കാവനമതു കാണേണം പുലിവാഹനനെ കാണേണം (2) സ്വാമി കീർത്തന മലരുകളായ് സ്വാമിപാദം ചേരേണം (2) (മണികണ്ഠാ…) നീയല്ലാതെ ശരണമില്ലാ നീയല്ലാതെ സത്യമില്ലാ (2) നീയല്ലാതെ മോക്ഷമില്ലാ നീയല്ലാതെനിക്കഭയമില്ല (2) (മണികണ്ഠാ…) | |