ശരണം ശരണം
എല്ലാമെല്ലാം അയ്യപ്പന്‍
Saranam Saranam (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 13 2012 07:17:40.

ഏകദന്തം മഹാകായം
തപ്ത കാഞ്ചന സന്നിധം
ലംബോധരം വിശാലാക്ഷം
വന്ദേഹം ഗണ നായകം

ശരണം ശരണം എന്നും ശബരിമല
ഹരിഹരസുതൻ വാഴും കനകമല (2)
വരദാനപ്രഭുവിന്റെ കളഭമല സ്വാമി
തിരുമിഴിയുഴിന്നൊരമൃതകല (2)
ആദിമല വേദമല ശക്തിമല ശരണമല (2)
(ശരണം ശരണം …)

മനസ്സിലും വിളക്കിലും തിരി കൊളുത്താം
മിഴികളാൽ കർപ്പൂര തിരിയുഴിയാം
പുലിവാഹനനെന്റെ പാപ പുണ്യങ്ങളെ
പുലരികളാക്കുന്നതെന്നാണോ (2)
സ്നേഹപ്പുതുമഴ പെയ്യുന്നതെന്നാണോ
ആദിമല വേദമല ശക്തിമല ശരണമല (2)
(ശരണം ശരണം …)

സ്വാമിയേ ശരണമയ്യപ്പോ…
ഉരുകുന്ന നെയ്യിലെൻ ഉയിരൊഴുക്കാം
ഉദയത്തിൻ പമ്പയിൽ കുളിച്ചൊരുങ്ങാം (2)
കരിനീലദുഃഖങ്ങൾ അണിയുമെൻ നെറുകയിൽ
കളഭമായ് കുറിയുന്നതെന്നാണോ
സ്വാമീ കരുണ ചെയ്തലിയുന്നതെന്നാണോ
ആദിമല വേദമല ശക്തിമല ശരണമല (2)
(ശരണം ശരണം …)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts