തിരുമുഖം കണ്ടുതൊഴുവാന്‍
എല്ലാമെല്ലാം അയ്യപ്പന്‍
Thirumukham Kanduthozhuvan (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍എറണാകുളം ഗോപൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2013 07:47:09.

തിരുമുഖം കണ്ടു തൊഴാൻ തൃപ്പദം കണ്ടു വണങ്ങാൻ
നരജന്മ പാപങ്ങൾ ഒക്കെയും ഒന്നൊന്നായ്
ഏറ്റു പറഞ്ഞിട്ട് കണ്ണീരു തൂകുവാൻ അയ്യനേ
പുഴ നീന്തി മലതാണ്ടി അടിയങ്ങൾ വരുന്നേ
(തിരുമുഖം …)

ആലംബഹീനരെ കൈയേറ്റി വിടുവതും നീ
ആശ്രിതക്കാർക്കാശ്വാസമേകുന്നതും നീ (2)
സുഖമരുളുന്നതും ശുഭമരുളുന്നതും
ഇഹപരസുഖമൊക്കെ പാടേ വെടിഞ്ഞ നീ (2)
(തിരുമുഖം …)

അറിയില്ലയിനിയേതു വിധമാണു നാളെയെ-
ന്നറിയില്ല ഇനിയുള്ള കർമങ്ങളെന്തെന്നും
അറിയില്ല ഇനിയെന്റെ വഴിയേതെന്നും
എല്ലാം അവിടുത്തെ ഹിതം പോലെയല്ലേ (2)
(തിരുമുഖം …)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts