ഒഴുകിവരികയായി
എല്ലാമെല്ലാം അയ്യപ്പന്‍
Ozhuki Varikayaayi (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2013 07:45:33.

ഒഴുകി വരികയായ് പമ്പാ ഒഴുകി വരികയായ്
അഗതിയോട് ദേവനുള്ള കരുണയെന്ന പോൽ
പമ്പാ ഒഴുകി വരികയായ്
(ഒഴുകി……)

കരതലത്തിൽ അമൃതമോടെ ഒഴുകി വരികയായ്
കളഭധൂപ ഗന്ധമോടെ ഒഴുകി വരികയായ്
ശബരിനാഥ ഗാഥ പാടി ഒഴുകി വരികയായ്
സ്വാമി ശരണ പങ്കജങ്ങൾ തഴുകി ഒഴുകി വരികയായ്
ഒഴുകി വരികയായ് ഒഴുകി വരികയായ് ഒഴുകി വരികയായ്
(ഒഴുകി വരികയായ്..)

ശങ്കരന്റെ ഗംഗ പോലെ പരമ പാവനി
മാധവന്റെ യമുന പോലെ സ്നേഹവാഹിനി
പ്രണവമന്ത്രമുരുവിടുന്ന വനതപസ്വിനി
ഇവൾ അഗതികൾക്ക് പുണ്യമേകും അചലവാസിനി
(ഒഴുകി വരികയായ്…)

മലയിൽ നിന്നും ഉൽഭവിക്കും അമലയാണു നീ
ശബരി പണ്ടനുഗ്രഹിച്ച ധന്യയാണു നീ
മലകളാളറിഞ്ഞു പുൽകും അമ്മയാണു നീ
സകലരും നമിച്ചിടുന്ന ദേവിയാണു നീ
(ഒഴുകി വരികയായ്..)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts