അയ്യപ്പാ പൊന്നയ്യപ്പാ
എല്ലാമെല്ലാം അയ്യപ്പന്‍
Ayyappa Ponnayyappa (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ദീപാങ്കുരന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:24:44.

ഏന്തി വിടയ്യാ അയ്യപ്പോ ..ഏന്തി വിടയ്യാ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ …. അയ്യപ്പോ സ്വാമിയേ

അയ്യപ്പാ പൊന്നയ്യപ്പാ എൻ
അയ്യപ്പാ പൊന്നയ്യപ്പാ
ചോദിക്കാൻ ഒരുപാട് ചോദ്യമുണ്ട്
ഉത്തരം കേൾക്കുവാൻ മോഹമുണ്ട് (2)
അയ്യപ്പാ പൊന്നയ്യപ്പാ എൻ അയ്യപ്പാ പൊന്നയ്യപ്പാ

അച്ഛനാണു ശിവനെന്ന് ഞാനറിഞ്ഞു
വിഷ്ണുമായയാണമ്മയെന്ന് അമ്മ പറഞ്ഞു (2)
എന്നിട്ടുമെന്നും കാണാമലയിൽ നീ
ഒറ്റയ്ക്കു വാഴുന്നതെന്തേ
ഒന്നുമെന്നോട് മിണ്ടാത്തതെന്തേ
(അയ്യപ്പാ പൊന്നയ്യപ്പാ…)

പമ്പാനദിക്കരെ പിറന്നതല്ലേ പിന്നെ
പന്തളത്തു മന്നനായ് വളർന്നതല്ലേ
എന്നിട്ടുമെന്നും കാണാമലയിൽ നീ
ഒറ്റയ്ക്കു വാഴുന്നതെന്തേ
ഒന്നുമെന്നോട് മിണ്ടാത്തതെന്തേ
(അയ്യപ്പാ പൊന്നയ്യപ്പാ…)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts