എന്റെ ഖൽബിന്റെ
നെഞ്ചില്‍ കുളിര്‍പരന്നോളേ
Ente Khalbinte (Nenjil Kulirparannole)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീഷ് ഖാന്‍ ,അനീഷ് ഖാന്‍ ,അഷ്‌റഫ് മഞ്ചേരി ,ബാലഭാസ്കര്‍ ,ബേസിൽ ,ഹംസ കുന്നത്തേരി ,കോഴിക്കോട് അബൂബക്കര്‍ ,കെ എ ലത്തീഫ് ,മെക്കാര്‍ട്ടിന്‍ ,ഷൈജു ചന്ദ്രന്‍ ,കെ എം ഉദയൻ
ഗാനരചനഅനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ചിറ്റൂർ ഗോപി ,ഹംസ കുന്നത്തേരി ,ഇബ്രാഹിം പെരുമ്പാവൂര്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷമീന്‍ ,ഷമീര്‍
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 24 2012 11:07:08.

എന്റെ ഖൽബിന്റെ മുത്തായ സുഹറാ
എന്റെ ഇഷ്കിന്റെ ബഹറായ സുഹറാ (2)
വെൺപിറാവാണു നീ പൊൻകിനാവാണു നീ
ചുണ്ടിലുണരുന്നൊരിശലിന്റെ മൊഞ്ചാണു നീ
സ്വർണ്ണ മലരാണു നീ സ്നേഹമഴയാണ് നീ
എന്റെ കണ്ണീരിലൊഴുകുന്ന നോവാണു നീ
എന്റെ സുഹറാ എന്റെ സുഹറാ..
എന്റെ സുഹറാ….എന്റെ സുഹറാ
(എന്റെ ഖൽബിന്റെ..)

പണ്ടു മൈലാഞ്ചിയഴകുള്ള കൈയ്യാലെ നീ
തന്ന മൊഹബ്ബത്തിൻ മധുരങ്ങൾ ഞാനോർത്തു പോയ്
പണ്ടു കൽക്കണ്ടമാവിന്റെ പൂഞ്ചോലയിൽ നമ്മൾ
നെയ്തോരു മോഹങ്ങൾ ഞാനോർത്തു പോയ്
എന്റെ പുന്നാരമേ എങ്ങു പോയ് മാഞ്ഞു നീ
എത്ര തേടുന്നു ഞാൻ നിന്റെ കാല്പ്പാടുകൾ
എന്റെ സുഹറാ …എന്റെ സുഹറാ..
എന്റെ സുഹറാ….എന്റെ സുഹറാ…
(എന്റെ ഖൽബിന്റെ..)

മേലേ ശഹബാൻ നിലാവിന്റെ ചിരി മാഞ്ഞു പോയ്
എന്റെ ശഹനായി പാടുന്നതാർക്കായിനി
എന്റെ സ്വപ്നങ്ങളാൽ തീർത്ത പൊൻ പന്തലിൽ
എന്നു വരുമെന്റെ മണവാട്ടിയാവാൻ സഖീ
എത്ര അലയുന്നു ഞാൻ എന്റെ മോഹങ്ങളായ്
നമ്മളൊന്നായിടും നാൾ വരില്ലേ സഖീ
എന്റെ സുഹറാ …എന്റെ സുഹറാ..
എന്റെ സുഹറാ….എന്റെ സുഹറാ…
(എന്റെ ഖൽബിന്റെ..)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts