നിർമ്മല പ്രേമത്തിൻ
ഗുരുവായൂര്‍ നിവേദ്യം
Nirmala Premathin (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2012 03:43:14.

നിർമ്മല പ്രേമത്തിൻ അംഗരാഗം തൊട്ടു
കംസ സൈരന്ധ്രിയെ മോഹിനിയാക്കിയോൻ
ശ്യാമകളേബരൻ നീയൊഴിഞ്ഞാലെന്റെ
ത്രൈവക്ര മാനസം ഋജുവാക്കുവാൻ എൻ
ത്രൈവക്ര മാനസം ഋജുവാക്കുവാൻ
(നിർമ്മല പ്രേമത്തിൻ..)

വാസന്തവൃന്ദാവനത്തിൽ വെച്ചനുരാഗം വനമാലി
വരഗാന മഴയായ് നീയരുളുമ്പോൾ (2)
പ്രാണന്റെ പ്രാണനിൽ അമൃതവിരൽ തൊട്ടാൽ
പൂവിടും ഒരു നീലക്കടമ്പാവണം
എനിക്കടിമുടി പൂവിടും കടമ്പാവണം
(നിർമ്മല പ്രേമത്തിൻ..)

പാൽക്കലം പൊട്ടിച്ച പഴയോരുലൂഖലം
പാവമെൻ മനമുറ്റത്തൊരു വേള വലിക്കേണം (2)
ഉള്ളിലെ മരുതുകൾ എല്ലാം പിളർന്നകം
തെളിവാർന്നൊരമ്പാടിയാവേണം
ഇനി നെഞ്ചൊരു ഗുരുവായൂർ പുരമാകണം
(നിർമ്മല പ്രേമത്തിൻ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts