ഗുരുവായൂര്‍ കണികണ്ടു
ഗുരുവായൂര്‍ നിവേദ്യം
Guruvayoor Kanikandu (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2012 18:14:47.
 
ഗുരുവായൂര്‍ കണികണ്ടു ഞാന്‍ - എന്റെ
ഗുരുവിനെ കണികണ്ടു ഞാന്‍

(ഗുരുവായൂര്‍ ) (2)
അവിടുത്തെ പുഞ്ചിരി അടിയന്റെ മനസ്സില്‍
മധുമഴയായി നിറഞ്ഞ നേരം
(അവിടുത്തെ )
(ഗുരുവായൂര്‍ )

നിര്‍മ്മാല്യപുഷ്പമായി എനിക്കു നല്‍കി നീ
ഭഗവാനേ തവ വിഷുക്കൈനീട്ടം
(നിര്‍മ്മാല്യ )
അവിടുന്നു ചൊരിയുന്ന നിധികളല്ലോ
അടിയന്റെ ജീവിതത്തില്‍ നിറദീപം
(ഗുരുവായൂര്‍ )

നിന്റെ നൈവേദ്യച്ചോറുണ്ടു കഴിഞ്ഞപ്പോള്‍
മനസ്സും ശരീരവും നിറഞ്ഞു കൃഷ്ണാ
(നിന്റെ )
ഭഗവാനേ നീ തരും അന്നമല്ലോ
എന്നും നിറയുന്നതോരോരോ ഹൃദയത്തിലും
(ഗുരുവായൂര്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts