വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | എ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ് പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 08 2012 08:30:09.
വൃന്ദാവനത്തിൽ നിൻ ലീലകൾ കാണുവാൻ ഇന്നെനിക്കുണ്ടോ നിയോഗം (2) ശ്യാമളവർണ്ണാ നിൻ വേണുഗാനം കേൾക്കാൻ കാതുകൾക്കുണ്ടാമോ പുണ്യം കാതുകൾക്കുണ്ടാമോ പുണ്യം (2) (വൃന്ദാവനത്തിൽ നിൻ…) തുളസിക്കതിർ പോൽ വിടരും യാമങ്ങളിൽ എൻ ഗാനം നറുവെണ്ണയായി (2) നിന്റെ ശ്രീകോവിലിൽ നേദിക്കാനാകുമോ സംഗീതമോ എന്റെ യോഗം (2) സംഗീതമോ എന്റെ യോഗം (വൃന്ദാവനത്തിൽ നിൻ…) കലിയുഗക്കാറ്റിൽ ഇതൾ പൊഴിയാതുള്ള പൊരുളിന്റെ ഉണ്മ നീയല്ലോ (2) ഇരുളും വെളിച്ചവും ഗുരുവായൂർ വാഴും നിൻ പരമാത്മ ലീലകളല്ലോ (2) പരമാത്മ ലീലകളല്ലോ (വൃന്ദാവനത്തിൽ നിൻ…) | |