അമ്പിളി പോലൊരു പൊന്നുണ്ണി
ഗുരുവായൂര്‍ നിവേദ്യം
Ambilipoloru Ponnunni (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍ബേബി രേവതി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2012 04:14:39.

അമ്പിളി പോലൊരു പൊന്നുണ്ണി
ഗുരുവായുപുരമവൻ അമ്പാടി
കൈയ്യിലെയോടക്കുഴൽ കൊണ്ട്
അവൻ തീർക്കുന്നു പാട്ടിന്റെ പാലാഴി
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
ഗുരുവായുപുരാധിപ കൃഷ്ണ ഹരേ

അഷ്ടമിരോഹിണി നാളാണു
ആരും ഇഷ്ടപ്പെടുന്ന കിടാവാണ്
ദേവകി തൻ മകൻ ആയാലും
യശോദ വളർത്തിയ കുഞ്ഞാണ്
(കൃഷ്ണ ഹരേ ജയ…)

കണ്ണനെന്നോമനപ്പേരാണ് ഉടൽ
നീലമേഘത്തിന്റെ ചേലാണു
പൊന്നിൻ കിരീടം മയില്പ്പീലി
അലങ്കാരങ്ങളൊക്കെയഴകാണ്
(കൃഷ്ണ ഹരേ ജയ…)

ഗോരോചനം കൊണ്ട് പൊട്ടുണ്ട്
നല്ല വർണ്ണപീതാംബര പട്ടുണ്ട്
ആരും കൊതിക്കുന്ന വനമാല ഉണ്ണി
തൻ മണിമാറിനെ തൊട്ടുണ്ട്
(കൃഷ്ണ ഹരേ ജയ…)

താമരത്തണ്ടു പോൽ കൈ രണ്ട്
അതിൽ രത്നം പതിച്ച വളയുണ്ട്
ദേവകൾ കൂപ്പുന്ന തൃക്കാലിൽ കൊഞ്ചി
കൊഞ്ചിക്കിലുങ്ങും തളയുണ്ട്
(കൃഷ്ണ ഹരേ ജയ…)

ആരുടെയുള്ളം മയക്കാനും
അവനായുധം മന്ദസ്മിതമാണ്
കള്ളനോട്ടങ്ങൾ കൊണ്ടാരേയും
കെട്ടി പൂട്ടിയിടാനും വശമാണു
(കൃഷ്ണ ഹരേ ജയ…)

കൈയ്യിൽ മുഴുക്കെ കുറുമ്പാണു പക്ഷേ
കൈ വെച്ചതൊക്കെയും പൊന്നാണു
മണ്ണു വാരിത്തിന്നു പണ്ടെന്നോ
മായാജാലങ്ങൾ കാണിച്ച കുഞ്ഞാണ്
(കൃഷ്ണ ഹരേ ജയ…)

വെണ്ണ കൊതിക്കും മനസ്സാണ് പിഞ്ചു
മാനസം തൂവെണ്ണ പോലാണ്
വെണ്ണ കൊടുപ്പവരോടെല്ലാം മണി
പൈതലിനേറ്റം പ്രിയമാണ്
(കൃഷ്ണ ഹരേ ജയ…)

വെണ്ണയും പാലും കവരാനായ്
ഉണ്ണിക്കൂട്ടരുമൊത്ത് നടപ്പാണു
കള്ളനെന്നാരും വിളിച്ചാലും
അതും കണ്ണനോടിഷ്ടം കൊണ്ടാണ്
(കൃഷ്ണ ഹരേ ജയ…)

ദാമത്താലുണ്ണിയെ ബന്ധിച്ചു പണ്ട്
ആയർകുലത്തിൽ യശോദമ്മ
കെട്ടുമുരൽ വലിച്ചന്നുണ്ണി ലോകം
ചുറ്റി വന്നെത്തി ഹരേ കൃഷ്ണ
(കൃഷ്ണ ഹരേ ജയ…)

എത്ര വനങ്ങളുണ്ടായാലും ഇഷ്ടം
ഗോപവൃന്ദാവനത്തോടാണ്
വൃന്ദാവനം പോലവനിഷ്ടം
പിന്നെ ഭക്തമനസ്സുകളോടാണു
(കൃഷ്ണ ഹരേ ജയ…)

ഗോകുലത്തിൻ മണിമുത്താണു അവൻ
ഗോപികമാരുടെ സ്വത്താണ്
കാളിന്ദി തന്നുടെ തീരത്ത്
കളി കാലിയെ മേയ്ച്ച് നടന്നാണ്
(കൃഷ്ണ ഹരേ ജയ…)

ഉണ്ണിയെപ്പറ്റി പറഞ്ഞാലോ കഥ
എണ്ണുവാന്നൊട്ടുമെളുതല്ല
മായയിലൊന്നു പറയാനോ
ഒരു നൂറു യുഗം കൊണ്ടുമാവില്ല
(കൃഷ്ണ ഹരേ ജയ…)

വിണ്ണിലുദിച്ച പ്രഭാതാരം ഹരി
മണ്ണിലെടുത്തോരവതാരം
ഈരേഴു ലോകത്തിനാധാരം അവൻ
ആമയങ്ങൾക്ക് പരിഹാരം
(കൃഷ്ണ ഹരേ ജയ…)

കണ്ണനെയൊന്നു വിഷമൂട്ടാൻ പണ്ട്
പൂതന വന്ന് വിളയാടി
ഘോരവിഷത്തെയമൃതാക്കി
അവൻ മായയിൽ മോക്ഷപദം പൂകി
(കൃഷ്ണ ഹരേ ജയ…)

മാരിയെ പണ്ട് തടയാനായവൻ
ഗോവർദ്ധനം പൊൻകുടയാക്കി
ഇന്ദ്രന്റെ ഗർവം വഴിമാറി ബാലൻ
ഭൂമി തൻ പാലകനായ് മാറി
(കൃഷ്ണ ഹരേ ജയ…)

കാളിയനെന്നൊരഹങ്കാരി ഗോപ
നാഥനോടൊന്ന് കളിയാടി
ദുർമ്മദം തീർത്തു ഭഗവാനോ
പാമ്പിൻ പഞ്ചബാണത്തിൽ നടമാടി
(കൃഷ്ണ ഹരേ ജയ…)

നേരേയടുത്ത മദയാന തവ
കൈകളിൽ കുഞ്ഞു തൃണമായി
കംസനെക്കൊന്നു ഭഗവാനോ പുണ്യ
കൃഷ്ണാവതാരം ശുഭമാക്കി
(കൃഷ്ണ ഹരേ ജയ…)

ദ്വാപരം തന്ന വരമാണ്
ഗുരുവായൂരിൻ പുണ്യവിളക്കാണ്
നെന്മേനി വാകയിൽ മെയ് മുങ്ങി
ലോകനന്മയരുളും മണിവർണ്ണൻ
(കൃഷ്ണ ഹരേ ജയ…)

കണ്ണീരു കൊണ്ടൊന്നു പൂജിച്ചു
പണ്ട് നെന്മേനിയില്ലത്തെ പൊന്നുണ്ണി
ഉണ്ണി തൻ പ്രാർത്ഥന കേട്ടപ്പോൾ വന്ന്
നൈവേദ്യമുണ്ടവൻ കണ്ണനുണ്ണി
(കൃഷ്ണ ഹരേ ജയ…)

നൊന്തു ചോദിക്കുന്നു പൂന്താനം കണ്ണാ
നീ തന്നെയല്ലേ വരദാനം
കണ്ണനെന്നും കൂടെയുണ്ടെങ്കിൽ പിന്നെ
എന്തിനു മറ്റൊരു സന്താനം
(കൃഷ്ണ ഹരേ ജയ…)

നാരായണീയത്തിലാരാണ് മണ്ണിൻ
ആധാരവേരായതാരാണ്
എങ്ങും നിറഞ്ഞതൊരാളാണ്
ഗുരുവായൂരിൽ മേവുന്ന കാർവർണ്ണൻ
(കൃഷ്ണ ഹരേ ജയ…)

ദ്വാപരം കണ്ട ശുഭലീല
കലി കാലവും കണ്ടു നിറയാനായ്
ശ്രീഗുരുവായൂരിൽ വാഴുന്നു കണ്ണൻ
കോമളരൂപൻ വനമാലി
(കൃഷ്ണ ഹരേ ജയ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts