ഹരിശ്രീ എഴുതുമ്പോള്‍
കലിയുഗവരദൻ
Harisree Ezhuthumbol (Kaliyugavaradan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമനോജ്‌ ,ശ്യാം
ഗാനരചനവൈ ഗോകുല്‍ ,പ്രതീഷ് നാരായണ്‍ ,രഞ്ജിനി ,എസ് ശരത് ,വി സ്മിത
ഗായകര്‍ശരത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2012 08:15:55.

ഹരിശ്രീ എഴുതുമ്പോൾ വരമരുളൂ
വിഘ്നങ്ങളകറ്റി നീ വരമരുളൂ
വിനായകാ ഗണനായകാ
തൃക്കാൽക്കൽ അടിയൻ പ്രണമിക്കുന്നു
(ഹരിശ്രീ എഴുതുമ്പോൾ…)

ബുദ്ധിയും സിദ്ധിയും നൽകിയെന്നെ
അനുഗ്രഹിക്കേണമേ കരിവദനാ (2)
ശങ്കരനന്ദനാ ഷണ്മുഖസോദരാ (2)
എൻ ദുഃഖഭാരമെല്ലാം അകറ്റണമേ
(ഹരിശ്രീ എഴുതുമ്പോൾ…)

ഭക്തിയും ശക്തിയും നൽകിയോനെ
മുക്തി തന്നെന്നെ നീ അനുഗ്രഹിക്കൂ (2)
മൂഷിക വാഹനാ ഗൗരീനന്ദനാ (2)
തൃക്കൈകളാലെന്നെ അനുഗ്രഹിക്കൂ
(ഹരിശ്രീ എഴുതുമ്പോൾ…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts