ഒന്നാം തൃപ്പടിയേറി
കലിയുഗവരദൻ
Onnaam Thruppadiyeri (Kaliyugavaradan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമനോജ്‌ ,ശ്യാം
ഗാനരചനവൈ ഗോകുല്‍ ,പ്രതീഷ് നാരായണ്‍ ,രഞ്ജിനി ,എസ് ശരത് ,വി സ്മിത
ഗായകര്‍പ്രകാശ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 02:56:41.

ഒന്നാം തൃപ്പടിയേറി ഞങ്ങൾ വരുന്നേ
സ്വാമിയേ കണ്ടു തൊഴാനായി (2)
സ്വാമിയേ ശരണം അയ്യപ്പ ശരണം
സ്വാമിയല്ലാതഭയമില്ല
(ഒന്നാം തൃപ്പടിയേറി…..)

പമ്പാതീരത്തു കുളി കഴിഞ്ഞു
കെട്ടുമെടുത്തു മലയേറി (2)
ഗണപതിക്കോവിലിൻ മുന്നിലെത്തി
കുമ്പിട്ടു തൊഴുതു വണങ്ങീടാം
പാപങ്ങൾ തിങ്ങും ഇരുമുടിക്കെട്ടുമായ്
അയ്യന്റെ കാൽക്കൽ നമിച്ചീടാം
അയ്യനേ പൊന്നയ്യപ്പാ നിന്നെത്തേടി വരുന്നു

നീലിമല മുകളേറിച്ചെന്ന്
ശബരിപീഠമണഞ്ഞ് (2)
ശരം കുത്തിയാലിനു ചുറ്റും വലം വെച്ചു
ശരമെറിഞ്ഞു നിൻ സന്നിധി പൂകി
പതിനെട്ടാം പടി തൊഴുതു വണങ്ങി
ശരണമന്ത്രധ്വനിയുമായ്

നടതുറന്നു നിൻ പൊന്മണിരൂപം
മുന്നിൽ കണ്ടെൻ മിഴി നിറഞ്ഞു
(ഒന്നാം തൃപ്പടിയേറി…..)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts