മഹാദേവ ശംഭോ
കലിയുഗവരദൻ
Mahadeva Shambho (Kaliyugavaradan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമനോജ്‌ ,ശ്യാം
ഗാനരചനവൈ ഗോകുല്‍ ,പ്രതീഷ് നാരായണ്‍ ,രഞ്ജിനി ,എസ് ശരത് ,വി സ്മിത
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 02:56:09.

മഹാദേവ ശംഭോ ശങ്കര മഹാദേവ ശംഭോ
ഗിരിധരാധിപതേ നിൻ കൃപ ഞങ്ങളിൽ
അമൃതധാരയായ് ശങ്കര ശംഭോ
(മഹാദേവ ശംഭോ..)

പഞ്ചമുഖ പ്രഭ മേൽ തേജോമയഗുണനേ
ഓംകാര പൊരുളിൻ പ്രഭവം നീയല്ലോ
പ്രണവം തുടി കൊട്ടി ഉണർത്തുന്ന ദേവാ
ശരണമേകണമേ ഗിരി നിവാസനേ
അഖിലലോക നാഥനേ നീ വരമരുളൂ
(മഹാദേവ ശംഭോ..)

അശരണ രക്ഷകനേ ആപത് ബനധവനേ
ആദിമമന്ത്രവുമായ് ആനന്ദമയമായ്
തിരുമുൻപിൽ അടിയൻ മിഴി പൂട്ടി നിൽക്കുന്നു
മുറജപങ്ങളാൽ തൊഴുതു നിന്നു ഞാൻ
കദനമൊഴിഞ്ഞു കരുണയേകി കാത്തിടണേ
(മഹാദേവ ശംഭോ..)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts