ഇനിയുള്ള കാലം
കലിയുഗവരദൻ
Iniyulla Kaalam (Kaliyugavaradan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമനോജ്‌ ,ശ്യാം
ഗാനരചനവൈ ഗോകുല്‍ ,പ്രതീഷ് നാരായണ്‍ ,രഞ്ജിനി ,എസ് ശരത് ,വി സ്മിത
ഗായകര്‍പ്രകാശ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2012 08:28:54.

ഇനിയുള്ള കാലമെനിക്കാമോ
നിന്റെ തിരുനട വന്നു തൊഴാൻ
അറിയാതെ പോയെന്റെ പൊന്നയ്യനെ
അറിവില്ലാ പൈതലായുള്ള കാലം
അറിവില്ലാ പൈതലായുള്ള കാലം
(ഇനിയുള്ള കാലം…)

നീ വന്ന വഴിയിൽ ഇരുന്നയിടങ്ങളിൽ
പിറകേ ഞാൻ വന്നു തൊഴുതെന്നാലും (2)
ആകുമോ ശബരീശാ പതിനെട്ടു പടിയേറി
നിൻ മുഖം കാണുവാനാമോ
നിൻ മുഖം കാണുവാനാമോ
(ഇനിയുള്ള കാലം…)

ഇനിയൊരു ജന്മത്തിലാശയുണ്ടെങ്കിലാ
തെളിയുന്ന തിരിയായ് നിന്റെ മുന്നിൽ (2)
നൽകുമോ ശബരീശാ …
നൽകുമോ ശബരീശാ തിരുമുൻപിൽ എരിയുന്ന
നെയ് വിളക്കായൊരു ജന്മം
സ്വാമിയെ കാണിക്കയായി
(ഇനിയുള്ള കാലം…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts