വൃശ്ചിക പൂംപുലരി
കലിയുഗവരദൻ
Vrischika Poompulari (Kaliyugavaradan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമനോജ്‌ ,ശ്യാം
ഗാനരചനവൈ ഗോകുല്‍ ,പ്രതീഷ് നാരായണ്‍ ,രഞ്ജിനി ,എസ് ശരത് ,വി സ്മിത
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 02:57:12.

സ്വാമിയേ ശരണം ശരണം ശരണം
അയ്യനേ ശരണം ശരണം ശരണം (2)

വൃശ്ചികപൂം പുലരി കുളിരണിഞ്ഞേ
അയ്യൻ തിരുസന്നിധിയിൽ പൂകീടാൻ
തുളസി മണിമാലയിട്ടു ഇരുമുടിക്കെട്ടുമേന്തി
ശരണം വിളിയോടെ നിന്നെ തേടി വരുന്നേ (2)

തിന്തകതോം പാടിയാടി വരുന്നേ
എരുമേലി ശാസ്താവാം നിൻ തിരുനടയിൽ (2)
അഴുതയിൽ കുളി കഴിഞ്ഞു കല്ലിടാം കുന്നു കേറി
പുണ്യമാം പമ്പ തൻ തീരമണഞ്ഞു
(വൃശ്ചികപൂം പുലരി..)

പമ്പ തൻ തീരം വാഴും ഗണപതിയേ
നീലിമലയേറീടാം വരമരുളൂ നീ
ശബരീപീഠം നമിച്ച് ശരം കുത്തിയാലും ചുറ്റി
ശരമെറിഞ്ഞു സന്നിധാന നടയിലണഞ്ഞു
തത്ത്വമസിയിൽ വന്നു നിന്നെ കണ്ടു മടങ്ങി
(വൃശ്ചികപൂം പുലരി..)

 സ്വാമിയേ ശരണം ശരണം ശരണം
അയ്യനേ ശരണം ശരണം ശരണം (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts