ഇഹത്തിലും പരത്തിലും
ശ്രീമാധവം
Ihathilum Parathilum (Sree Madhavam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഎ അനന്തപത്മനാഭൻ
ഗാനരചനരാമചന്ദ്രമേനോന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 12:17:26.

ഇഹത്തിലും പരത്തിലും ഹവനം ചെയ്യും
ഈശ്വരാ ജഗദീശ്വരാ
അവിടുത്തെ മുന്നിൽ അർച്ചന ചെയ്‌വൂ
നാമജപപ്പൂക്കൾ ഞങ്ങൾ നാമജപപ്പൂക്കൾ
(ഇഹത്തിലും…)

ചന്ദനത്തിരി പോലെ കർപ്പൂരദീപം പോൽ
നീറി നീറിത്തീരും ജീവിതം വസുന്ധരയിൽ (2)
പൊലിയും ജലം പോലെ അകലും മരീചി പോലെ
മെല്ലെ മെല്ലെ പോയ് മറയും മർത്ത്യരുമൊരു നാളിൽ (2)
(ഇഹത്തിലും…)

വർണ്ണവസന്തം പോലും വാർമണിയിന്ദു പോലും
തിണ്ണമൊരു നാൾ മറയും മണ്ണിൽ ബന്ധങ്ങൾ പോലും(2)
ദിവ്യാനുരാഗമോടെ…..
ദിവ്യാനുരാഗമോടെ ജീവാത്മാവിനായി (2)
അരികെ വരില്ലേ ദേവാ താരാമിഴികളുമായ് (2)
(ഇഹത്തിലും…)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts