കണ്ണാ കാര്‍മുകില്‍‌ വര്‍ണ്ണാ
ശ്രീമാധവം
Kanna Karmukil Varnna (Sree Madhavam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഎ അനന്തപത്മനാഭൻ
ഗാനരചനരാമചന്ദ്രമേനോന്‍
ഗായകര്‍ശ്രുതി മുരളി
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: June 16 2012 07:22:09.
 
കണ്ണാ കാർമുകിൽ വർണ്ണാ കൃഷ്ണാ കാത്തിടേണമേ (2)
അമ്പാടിയ്ക്കു വിണ്ണിൻ പുണ്യം ദാനം ചെയ്തവനേ
ദേവകീനന്ദനനേ ദീനദയാപരനേ
ശാന്തിദായകനേ ആശ്രിതവത്സലനേ
ഈ പാവം മർത്യാത്മാവിനെ ദേവാ പാലിക്കേണമേ
(കണ്ണാ കാർമുകിൽ വർണ്ണാ..)

ബലരാമൻ സോദരനേ ഭാമാനായകനേ (2)
ഗോപികൾക്കായി ഗോവർദ്ധനത്തെ കുടയായ് പിടിച്ചവനേ
ദർപ്പം തീർത്തവനേ ഇന്ദ്രദർപ്പം തീർത്തവനേ (2)
കാളിന്ദി തന്നിൽ കാളിയൻ തന്റെ വൻ മദം തീർത്തവനേ
(കണ്ണാ കാർമുകിൽ വർണ്ണാ..)

മേല്പ്പത്തൂരിൻ മാറാരോഗം മാറ്റിക്കൊടുത്തവനേ (2)
പൂന്താനത്തിൻ ദുഃഖമശേഷം തീർത്തു കൊടുത്തവനേ
രാധാമാധവനേ യദു നന്ദാനന്ദനനേ (2)
രുഗ്മിണി തൻ സേവകനേ വൃഷ്ണികുലോത്തമനേ
(കണ്ണാ കാർമുകിൽ വർണ്ണാ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts