നാമജപത്തില്‍ മുങ്ങി
ശ്രീമാധവം
Naamajapathil Mungi (Sree Madhavam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഎ അനന്തപത്മനാഭൻ
ഗാനരചനരാമചന്ദ്രമേനോന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 12:35:52.
 
നാമജപത്തിൽ മുങ്ങിയുണർ-
ന്നോരേകാദശി നാളിൽ
കളഭം ചാർത്തിയ നിൻ തിരുമേനി
കണി കണ്ടുണരാവൂ ഞാൻ
കണി കണ്ടുണരാവൂ
(നാമജപത്തിൽ..)

നീലത്തുളസീ മാലകൾ ചാർത്തി
ചികുരേ പീലി ചാർത്തി (2)
ഓമൽച്ചുണ്ടിൽ മുരളിക ചേർത്തൊ-
രോമൽ ഗാനം പാടി(2)
നവനീതചോരാ നന്ദകിശോരാ
കണി കണ്ടുണരാവൂ ഞാൻ
കണി കണ്ടുണരാവൂ
(നാമജപത്തിൽ..)

പൊൻകസവിന്നുടയാട ചാർത്തി
പൊൻകിങ്ങിണി ചാർത്തി (2)
ഗോകുലബാല വിചേഷ്ടിതനായ്
ഓരോ ലീലകൾ കാട്ടി (2)
ഗോകുലപാലാ ഗോപകുമാരാ
കണി കണ്ടുണരാവൂ ഞാൻ
കണി കണ്ടുണരാവൂ
(നാമജപത്തിൽ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts