വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | എ അനന്തപത്മനാഭൻ |
ഗാനരചന | രാമചന്ദ്രമേനോന്‍ |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 09 2012 12:25:12.
കണ്ണാ കാർമുകിൽ വർണ്ണാ കൃഷ്ണാ കാത്തിടേണമേ (2) അമ്പാടിയ്ക്കു വിണ്ണിൻ പുണ്യം ദാനം ചെയ്തവനേ ദേവകീനന്ദനനേ ദീനദയാപരനേ ശാന്തിദായകനേ ആശ്രിതവത്സലനേ ഈ പാവം മർത്യാത്മാവിനെ ദേവാ പാലിക്കേണമേ (കണ്ണാ കാർമുകിൽ വർണ്ണാ..) ബലരാമൻ സോദരനേ ഭാമാനായകനേ (2) ഗോപികൾക്കായി ഗോവർദ്ധനത്തെ കുടയായ് പിടിച്ചവനേ ദർപ്പം തീർത്തവനേ ഇന്ദ്രദർപ്പം തീർത്തവനേ (2) കാളിന്ദി തന്നിൽ കാളിയൻ തന്റെ വൻ മദം തീർത്തവനേ (കണ്ണാ കാർമുകിൽ വർണ്ണാ..) മേല്പ്പത്തൂരിൻ മാറാരോഗം മാറ്റിക്കൊടുത്തവനേ (2) പൂന്താനത്തിൻ ദുഃഖമശേഷം തീർത്തു കൊടുത്തവനേ രാധാമാധവനേ യദു നന്ദാനന്ദനനേ (2) രുഗ്മിണി തൻ സേവകനേ വൃഷ്ണികുലോത്തമനേ (കണ്ണാ കാർമുകിൽ വർണ്ണാ..) | |