ഹരിനാരായണ ഗോവിന്ദ
ശ്രീമാധവം
Harinarayana Govinda (Sree Madhavam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഎ അനന്തപത്മനാഭൻ
ഗാനരചനരാമചന്ദ്രമേനോന്‍
ഗായകര്‍കോറസ്‌
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: June 10 2012 01:56:15.

ഹരിനാരായണ ഗോവിന്ദ
ജയ നാരായണ ഗോവിന്ദ (2)

ആർത്ഥ ത്രാണ പരായണനേ
ആർഷ മനസ്സിൻ ആശ്രയമേ
അഗതികൾ ഞങ്ങളിൽ കൃപചൊരിയൂ
അഖില ജഗന്മയനേ

നിൻ മന കല്പനയാലേ
ഈ അണ്ഡകടാഹങ്ങൾ (2)
ഇരവുകൾ പകലുകൾ സംക്രമ സന്ധ്യകൾ
കടലുകൾ നീല നിലാവലകൾ (2)
(ഹരിനാരായണ…)

ഒലിയായ് ഒളിയുടെ പൊരുളായ്
മേവും പ്രകാശ ഗോപുരമേ(2)
ഈ ജന്മാന്തര പാതയിൽ ചൊരിയൂ
കിരണാവലി നീളെ (2)

ആർത്ഥ ത്രാണ പരായണനേ
ആർഷ മനസ്സിൻ ആശ്രയമേ
അഗതികൾ ഞങ്ങളിൽ കൃപചൊരിയൂ
അഖില ജഗന്മയനേ (ആർത്ഥ…)
(ഹരിനാരായണ…)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts