ഘോഷിക്കാം ഘോഷിക്കാം
സ്വര്‍ഗ്ഗരാജ്യം
Ghoshikkam Ghoshikkam (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍കുട്ടിയച്ചന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 17:18:43.

ഘോഷിക്കാം ഘോഷിക്കാം ദൈവനാമം ഘോഷിക്കാം
രാജരാജനേശുവേ വാഴ്ത്തിപ്പാടി ഘോഷിക്കാം
ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ

ഇന്നു നമ്മൾ മന്നിതിൽ നിന്ന് കഷ്ടമേൽക്കിലും
ശാന്തി സമാധാനവും ഇവിടെയില്ലെന്നാകിലും
നേരിൻ സൂര്യൻ വാനത്തിൽ നിർമ്മലനായ് വന്നിടും
അന്നു നാഥൻ സവിധേ വാടാമുടി ചൂടീടും
ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ

കമ്പിയും കളിമണ്ണുമായ് യോജിക്കില്ല നിശ്ചയം
ഉറച്ച പാറയായൊരി ക്രിസ്തുവോട് ചേർന്നിടാം
സ്ഫടികരത്നതുല്യമാം സ്വർഗ്ഗഭവനം ഒരുങ്ങുന്നു
ചെന്നു വാഴാമവിടെ പ്രിയനോടാനന്ദിക്കാം
ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ
(ഘോഷിക്കാം…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts