ആരിലുമുന്നതൻ യേശു
സ്വര്‍ഗ്ഗരാജ്യം
Aarilum Unnathan Yeshu (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍ആമച്ചല്‍ പവിത്രന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 03:44:27.

ആരിലുമുന്നതൻ യേശു മഹേശൻ
ആരിലും അതി പരമാത്മപ്രഭാവൻ
അജകുലപാലകൻ അതിശയദാസൻ
അഖിലവും അവനുടെ പരിധിയിലല്ലോ
(ആരിലുമുന്നതൻ…)

പീഢകളനവധി സഹിച്ചീ നാഥൻ
മാനവകുല പരിരക്ഷകൻ ഈശൻ
കാൽവരി ഗിരി മേൽ കാട്ടിയ ത്യാഗം
ആ..ആ..ആ..ആ.
കാൽവരി ഗിരി മേൽ കാട്ടിയ ത്യാഗം
ഉയർത്തിടാം ഇവിടെ ജയത്തിൻ കൊടികളായ്
കാൽവരി ഗിരി മേൽ കാട്ടിയ ത്യാഗം
ഉയർത്തിടാം ഇവിടെ ജയത്തിൻ കൊടികളായ്
(ആരിലുമുന്നതൻ…)

ഓളങ്ങളിടയ്ക്കിടെ ഇളകിടുമാകിലും
സാധുവിനവനിലങ്ങഭയമേകീടും
അനുകൂലമവനുടെ ഹൃദയവിചാരം
ആ..ആ.ആ…
അനുകൂലമവനുടെ ഹൃദയവിചാരം
ഓർക്കുക മനമേ നീ കരുതലിൻ പരനേ
അനുകൂലമവനുടെ ഹൃദയവിചാരം
ഓർക്കുക മനമേ നീ കരുതലിൻ പരനേ
(ആരിലുമുന്നതൻ…) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts