അണിഞ്ഞൊരുങ്ങും തിരുവാതിര
സ്ത്രീ
Aninjorungum Thiruvathira (Sthree)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഅസീസ് ബാവ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 30 2021 14:06:10.
 
അണിഞ്ഞൊരുങ്ങും തിരുവാതിരക്കുളിരേ...
അഞ്ജനമെഴുതിയ താമരത്തളിരേ...
ശ്രീതിലകം നിന്നഴകിൽ ചാർത്തൂ നീ...
സിന്ദൂരം... സിന്ദൂരം.. (2)

പുലരൊളിയാണോ? പൂമകളാണോ?
പുതുമഴക്കിളിതൻ ചിറകടിയാണോ?
മാറത്തുചേർത്തീ മധുരത്തെയുറക്കി
മനസ്സിലെ കുയിലമ്മ താരാട്ടുപാടി..
നീയുറങ്ങ്..... മിഴിയുറങ്ങ്..... (2)
എന്റെ നിറമിഴിയഴകേ.. മന്ദാരം..
മന്ദാരം.. മന്ദാരം.. (സിന്ദൂരം)

വസുന്ധരയാണോ? വനശ്രീയാണോ?
വാർത്തിങ്കൾക്കുട തൻ പൂന്തണലാണോ?
കയ്യോടുചേർത്തീ യൗവനം വളർത്തി..
കാമന്റെ തംബുരു കാകളി പാടി..
നീയൊരുങ്ങ്... കുളിച്ചൊരുങ്ങ്... (2)
നിന്റെ നീർമുടിക്കുഴയിൽ പൊൻതാരം..
പൊൻതാരം.. പൊൻതാരം.. (സിന്ദൂരം)
(അണിഞ്ഞൊരുങ്ങും)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts