ശത്രുഘ്ന സ്വാമി
ത്രൈയംബകം
Sathrugnaswami (Thraiyambakam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 04 2023 09:33:50.
ശത്രുഘ്ന സ്വാമി ശത്രു ദോഷം നീക്കി
മിത്രത്തെ നൽകേണം സദ്ഗതിയേകൂ
പായമ്മേൽ വാഴുന്ന സ്വാമി പാദങ്ങൾ
പൂജിച്ചു പുണ്യത്തെ നേടാൻ തുണയ്ക്കാ
ശത്രു ദോഷം നീക്കി ശത്രുഘ്ന സ്വാമി
മിത്രത്തെ നൽകേണം പാഹിമാം സ്വാമി

സന്താനമില്ലാത്ത സന്താപം നീങ്ങാൻ
രാജൻ ദശരഥൻ യാഗം നടത്തീ
പുത്രകാമേഷ്ടി ഹോമകുണ്ഡത്തിലെ
പായസം ഭക്ഷിച്ചു പത്നിമാർ മൂന്നും

മൂവരും ഭക്ഷിച്ച പായസം കൊണ്ട്
ഗർഭസ്ഥരായവർ സൗഭാഗ്യ ചിത്തർ
സുമിത്രാ ദേവിക്ക് പുത്രന്മാർ രണ്ട്
ലക്ഷ്മണൻ പിന്നൊന്നെ ശത്രുഘ്ന സ്വാമി

ഉടൽ നാലെന്നാലും ഉയിരൊന്നായി
മോദമായി തന്നെ വാണു കുതൂഹലം
കൈകേയി ശാഠ്യം രാമനെ കാടേറ്റി
ലക്ഷ്മണൻ ജ്യേഷ്ഠന്റെ പിമ്പേ ഗമിച്ചൂ

ഭരതൻ പാദുക സേവകനായി
നാടും വീടും വിട്ട് യോഗിയായി തീർന്നു
സോദരൻ ശത്രുഘ്നൻ ഭരതൻ തൻ കൂടെ
സാദരം പോയല്ലോ ദുഃഖവും പേറി...

മാതാപിതാക്കൾക്ക് സങ്കടം ഏറി
കൂടൽമാണിക്യത്ത്‌ ചെന്നു ഭരതൻ
ഏകാഗ്രമായി രാമനാമങ്ങൾ ചൊല്ലി
നിത്യവും ഭക്തന്റെ രക്ഷകനായി

അന്തികേ പായമ്മൽ ശത്രുഘ്ന സ്വാമി
സന്താപമോടങ്ങ് വാസം തുടർന്നൂ
വിരഹം വിതുമ്പുന്ന ചുണ്ടുമായി രാമ
നാമജപം ചൊല്ലി രക്ഷകനായി

കാരുണ്യമോലുന്ന കണ്ണാലുഴിഞ്ഞ്
ദോഷങ്ങൾ നീക്കേണം ശത്രുഘ്ന സ്വാമി
ഭക്തിതൻ സാരം നിറച്ചെന്റെയുള്ളിൽ
ശാശ്വതമാകേണം ദൈവ നാമങ്ങൾ

ഭക്തിയോടെത്തുന്ന ഭക്തന്റെ ദുഃഖം
നിത്യവും പോക്കണേ ശത്രുഘ്‌ന സ്വാമി
അഭയവരദനായി മുക്തിയേ നൽകി
ചിത്തത്തിൽ വാഴേണം പാഹിമാം സ്വാമീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts