ഓര്‍ക്കുന്നു ഞാന്‍
എലോണ്‍ ലവ്ഡ് ആന്റ് ലോസ്റ്റ്
Orkunnu Njan (Alone Loved and Lost)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅബ്ദുള്‍ റഷീദ്
ഗാനരചനഅബ്ദുള്‍ റഷീദ്
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2012 03:20:27.

ഓര്‍ക്കുന്നു ഞാന്‍ എന്‍ പ്രണയനൊമ്പരം
തേടുന്നു ഞാന്‍ എന്നും എന്നോര്‍മ്മയില്‍....
ഓര്‍ക്കുന്നു ഞാന്‍ എന്‍ പ്രണയനൊമ്പരം
തേടുന്നു ഞാന്‍ എന്നും എന്നോര്‍മ്മയില്‍....
എന്‍ ജീവന്‍ നിക്കുമാത്രം സമര്‍പ്പിക്കുവാന്‍
എന്‍ ജീവന്‍ നിക്കുമാത്രം സമര്‍പ്പിക്കുവാന്‍
ഏകാകിയായ്‌ത്തീര്‍ന്ന പ്രണയഗായകന്‍....
ഓര്‍ക്കുന്നു ഞാന്‍ എന്‍ പ്രണയനൊമ്പരം
തേടുന്നു ഞാന്‍ എന്നും എന്നോര്‍മ്മയില്‍....

ഓ...ഓ.....
എന്നുമെന്നും അരികില്‍ സ്നേഹമായ് എന്നും നീ
എന്നിലായ് അലിഞ്ഞു ചേര്‍ന്നുപോയ്....
തേങ്ങിടുന്നു ഓരോ നിമിഷവും നിന്നെയോര്‍ത്തു ഞാന്‍
ഏകനായ് പിരിഞ്ഞ നാളുകള്‍....
നീലാകാശം മറയാതെ എന്നും
നീലക്കുയിലേ പോകാതെന്നുമെന്നും
തിരകള്‍ അലയുന്നു മനസ്സും നിറയുന്നു
അരികില്‍ നീവരുമോ...സ്നേഹം തരുമോ....
ഓര്‍ക്കുന്നു ഞാന്‍ എന്‍ പ്രണയനൊമ്പരം
തേടുന്നു ഞാന്‍ എന്നും എന്നോര്‍മ്മയില്‍....

മറക്കുവാന്‍ കഴിയില്ല നിന്നെ എന്‍ ജീവനില്‍
നീ തന്ന നല്ലനാളുകള്‍...
മുന്‍ജന്മപുണ്യം പോലെ വന്നു എന്നില്‍
തെന്നലേ നീ പോയതെങ്ങോ....
നിറയുന്നു എന്നില്‍ നിന്‍ രൂപം എന്നും
ഒരിക്കലും മറയാത്തൊരോര്‍മ്മകളായ്
സ്നേഹമോടെ ഇന്നും കാത്തിരുന്നു ഞാന്‍...
ഇനിയെന്നു വരുമോ നീ അരികിലായ്
ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്‍ പ്രണയനൊമ്പരം
തേടുന്നു ഞാന്‍ എന്നും എന്നോര്‍മ്മയില്‍....
എന്‍ ജീവന്‍ നിക്കുമാത്രം സമര്‍പ്പിക്കുവാന്‍
എന്‍ ജീവന്‍ നിക്കുമാത്രം സമര്‍പ്പിക്കുവാന്‍
ഏകാകിയായ്‌ത്തീര്‍ന്ന പ്രണയഗായകന്‍....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts