ഉണ്ണീ വളരുണ്ണീ
ശാരികേ പ്രിയഗായികേ
Unni Valarunni (Sarike Priyagayike )
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകെ പി ഉദയഭാനു
ഗാനരചനപി കുഞ്ഞിരാമൻ നായർ
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:51:28.
ആ...ആ...ആ...ആ...ആ...

ഉണ്ണി വളരുന്നു പാരാകെ ഒന്നായ്
പൊന്നാക്കി മാറ്റിയ പൊന്നുണ്ണി
പത്തുണ്ണിയെന്തിന്നു നൂറുണ്ണിയെന്തിന്നു
നല്ലുണ്ണി പൊന്നുണ്ണി ഒന്നുപോരേ
(ഉണ്ണി വളരുന്നു...)

പൊൻചിലമ്പണിയുമെൻ ഉണ്ണിക്കു മയിലാടാൻ
മലകളൊരുക്കുന്നു കൊട്ടാരം (2)
കളിയാടും ഉണ്ണിക്കു പൂക്കും വസന്തത്തിൻ
തളിരുകൾ നെയ്യുന്നു പൂമഞ്ചം
(ഉണ്ണി വളരുന്നു...)

വിശ്വഗൃഹത്തിൻ വിളക്കൊളി പൂക്കുന്നു
കണ്മണി കണ്ണു മിഴിക്കുന്നേരം (2)
മൂലോക ദീപമാം മാണിക്യക്കല്ലിനു
ബാലാർക്കനെന്നു പുകൾ പരന്നു

ഉണ്ണി വളരുന്നു പാരാകെ ഒന്നായ്
പൊന്നാക്കി മാറ്റിയ പൊന്നുണ്ണി
പത്തുണ്ണിയെന്തിന്നു നൂറുണ്ണിയെന്തിന്നു
നല്ലുണ്ണി പൊന്നുണ്ണി ഒന്നുപോരേ

ആ...ആ...ആ...ആ...ആ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts