ചെല്ലക്കാറ്റേ
നിഴലിനും സുഗന്ധം
Chellakkatte (Nizhalinum Sugandham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലക്ഷ്മി ദേവി
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:25:59.

ചെല്ലക്കാറ്റേ മുല്ലപ്പൂങ്കാറ്റേ
മുല്ലപ്പൂമൊട്ടിന്റെ മണമോലും മേനിയെ
മെല്ലെ തലോടുന്ന ചെല്ലക്കാറ്റേ
ഇന്നെന്റെ ഉള്ളിലെ ഇഷ്ടം നീയിന്നെന്റെ
പെണ്ണിന്റെ കാതിൽ പോയി ചൊല്ലീടുമോ
ചൊല്ലീടുമോ കാതിൽ ചൊല്ലീടുമോ

കണിമാവിൻ കൊമ്പത്ത് കുറുകുഴലൂതുന്ന
കുയിലേ നിൻ മെയ്യിലെ മയ്യഴക് (2)
കരയുമ്പോൾ താമര ചന്തം തുളുമ്പുന്ന
കരിമഷി കണ്ണിണയ്ക്കേകിടുമോ
ഏകിടുമോ അഴകേകിടുമോ
(ചെല്ലക്കാറ്റേ…)

പാതി തുറന്നൊരെന്റെ വാതിൽ കടന്നു വരും
പൂനിലാവേ നെഞ്ചിലേ പൊന്നും താലി (2)
പിണങ്ങുമ്പോളേറെ സുന്ദരിയാകുമെൻ
പരിണയ കന്യയ്ക്കു നൽകിടുമോ
നൽകിടുമോ താലി നൽകിടുമോ
(ചെല്ലക്കാറ്റേ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts