ഒരു മയില്‍പ്പീലി പോൽ
ഒരു വാക്കു മിണ്ടാതെ
Oru Mayilpeelipol (Oru Vaakku Mindaathe)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസജു എലൂർ
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2012 05:33:10.

ഒരു മയില്‍പ്പീലി പോൽ തെളിയുന്നു ബാല്യം
നിൻ വളപ്പൊട്ടതിൽ വിരിയുന്നു സ്നേഹം
ഇതൾ വിരിഞ്ഞുണരും ഒരു നറുമലർ പോലെ
ചെറുമനസ്സതിൽ ആദ്യാനുരാഗം
പറവകളായ് ഒരു സന്ധ്യയിൽ മറയുന്നുവോ വാനിൽ
(ഒരു മയില്‍പ്പീലി പോൽ…..)

ഇളം വെയിൽ ശയ്യ തീർക്കും ഭഗവതിക്കാവിലോ
വടക്കിനി തൊടിയിലെ മാഞ്ചോട്ടിൻ തണലിലോ
നീ തന്നതാം ചുടുചുംബനം..(2)
കനവിലും നിനവിലും വെറുമൊരു ഓർമ്മയായ്
(ഒരു മയില്‍പ്പീലി പോൽ…..)

ഇന്നീ മരുവിൽ വീശും മണൽക്കാറ്റിലോ ഞാനും
ഏകനായ് തീർന്നിടും ആൾത്തിരക്കിലോ എന്നും
ഓർമ്മയിലെ വസന്തങ്ങളോ (2)
പകലിലും രാവിലും ഒരു നഷ്ടസ്വർഗ്ഗമായ്
(ഒരു മയില്‍പ്പീലി പോൽ…..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts