ഈ നീലരാവിൽ
ഒരു വാക്കു മിണ്ടാതെ
Ee Neelaraavil (Oru Vaakku Mindaathe)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസജു എലൂർ
ഗാനരചനലഭ്യമല്ല
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2012 05:24:51.

ഈ നീലരാവിൽ നിൻ
മിഴിയിണയിൽ കണ്ടു ഞാൻ
ഏതപൂർവ ചാരുത ഏതൊരാത്മ നൊമ്പരം
സഖീ നിന്റെ ചാരത്തു ഞാൻ
പിണക്കം അരുതരുതേ
( ഈ നീലരാവിൽ….)

ചന്ദ്രിക പോലും നാണിച്ചിടും നിൻ
സുന്ദരവദനം വാടിയെന്നാൽ
കരളിതിൽ കരിയും കനവിൻ പൂവുകൾ
കരകാണാതെ അലയുന്നു
( ഈ നീലരാവിൽ….)

ഒരു വാക്കു പോലും ഉരിയാടാതെൻ
അരികെ വരുമ്പോൾ എന്തേ മൗനം
അറിയുകയായ് നിൻ പരിഭവമെല്ലാം
അലിയുകയായ് നാം ഒന്നായ് വീണ്ടും
( ഈ നീലരാവിൽ….)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts