എത്ര നാൾ
സുന്ദരി മെഹബൂബിയ
Ethra Naalu (Sundari Mehaboobiya)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2012 05:28:10.

എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ
എത്ര നാളു ഞാനിരുന്നു ഒന്നു മിണ്ടുവാൻ
എന്റെ മണവാട്ടി പെണ്ണാണു നീ
എന്റെ മണവാട്ടി പെണ്ണാണു നീ
എന്റെ വേഴാമ്പൽ കിളിയാണു നീ
എന്റെ പൊന്നാമ്പൽ പൂവാണു നീ
(എത്ര നാളു കാത്തിരുന്നു….)

ഇഷ്ടമോതീടുവാൻ പെണ്ണേ മടിയെന്തിനാ
ഖൽബു തന്നീടുവാൻ നാണമിനിയെന്തിനാ
മഹറായ് ഞാൻ വന്നിടാം നീ എന്റേതാകുമോ
സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ
നാണം നീ മാറ്റീടുമോ എന്റെ പെണ്ണായ് നീ വന്നീടുമോ
എന്റെ സ്നേഹത്തിൻ പൂങ്കാവിനാൽ
മധുവൂറും പൂവാകുമോ
(എത്ര നാളു കാത്തിരുന്നു….)

മുല്ലപ്പൂവായിരം ചൂടി നീ പോരണം
എന്റെ ഇണയായി നീ എന്നും ചേർന്നീടണം
നെങ്കും പൊന്നായ് നീ എന്നും മിന്നീടണം
കൊഞ്ചും കുയിലായി നീ എന്നും പാടീടണം
എന്നും നിൻ നിഴലാകണം
എന്റെ കരളായി നീ മാറണം
എന്റെ മുഹബ്ബത്തിൻ തേനാകണം
എന്റെ ജീവനായ് നീ മാറണം
(എത്ര നാളു കാത്തിരുന്നു….)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts