തന്തിനധിന
മണിയുടെ നാടന്‍ പാട്ടുകള്‍
Thanthinadhina (Maniyude Naadan Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2012 04:21:23.

തന്തിനധിന തന്നാന എടീ തങ്കമ്മേ (4)

വരുത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിന്റെ പരക്കം പാച്ചിലിനൊതുക്കം കിട്ട്യോടീ തങ്കമ്മേ (2)
കരുത്തനൊരുത്തൻ കെട്ട്യോനില്ലേടീ തങ്കമ്മേ
ഇപ്പം പിടിച്ചതില്ലെടീ കടിച്ചതില്ലെടീ തങ്കമ്മേ (2)
പുല്ലാനി പൂക്കുമ്പം അങ്ങോട്ടു ചാടിയ തങ്കമ്മേ
ഇയ്യാനി പൂക്കുമ്പം ഇങ്ങോട്ടു ചാടിയ തങ്കമ്മേ (2)

ആണിന്റെ മാനം കാക്കണതാരെടീ തങ്കമ്മേ
വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടീ തങ്കമ്മേ (2)
ആയിരം കൊല്ലം കൂടെ നടന്നാലും തങ്കമ്മേ
പെണ്ണിനറിയാൻ ആരെ കൊണ്ടാവടീ തങ്കമ്മേ (2)
(വരുത്തന്റൊപ്പം…)

കരുത്തനൊരുത്തൻ കെട്ട്യോനില്ലേടീ തങ്കമ്മേ
ഇപ്പം പിടിച്ചതില്ലെടീ കടിച്ചതില്ലെടീ തങ്കമ്മേ
എണ്ണ തീയില് തൊട്ടാലായെടീ തങ്കമ്മേ
പൊള്ളാതെ പോരുന്ന ആണുങ്ങളുണ്ടോടീ തങ്കമ്മേ അയ്യോ
(വരുത്തന്റൊപ്പം…)

വടക്കൻ പാട്ടിനു ഉടുക്കു കൊട്ടണ തങ്കമ്മേ
നിന്റെ നടപ്പു കണ്ടു ഞാൻ കിടുങ്ങിപ്പോയെടീ തങ്കമ്മേ
താടില്ലാത്തപ്പനെ പേടിക്കാനാരെടീ തങ്കമ്മേ
അപ്പപ്പ കണ്ടോനേ അപ്പാന്നു ചൊല്ലല്ലേ തങ്കമ്മേ
(വടക്കൻ പാട്ടിനു..)

ആണിന്റെ മാനം കാക്കണതാരെടീ തങ്കമ്മേ
വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടീ തങ്കമ്മേ (2)
ആയിരം കൊല്ലം കൂടെ നടന്നാലും തങ്കമ്മോ
പെണ്ണിനെ അറിയാൻ ആരെ കൊണ്ടാവടീ തങ്കമ്മേ (2)
(വരത്തന്റൊപ്പം…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts