വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലഭ്യമല്ല |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | കലാഭവൻ മണി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 25 2012 03:45:37.
കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ കരിക്കു പൊന്തിയ നേരത്ത് മുരിക്കും തൈയ്യേ നിന്നുടെ ചോട്ടിൽ മുറുക്കിത്തുപ്പിയതാരാണ് .. മുറുക്കിത്തുപ്പിയതാരാണ് (കിഴക്കു ദിക്കിലെ….) മലമുകളിലെ കിറുക്കൻ കാറ്റിനു കലിയിളകിയ കാലത്ത് കലിയിളകിയ കാലത്ത് (2) മുല്ലവീട്ടിലെ മുത്തശ്ശിത്തള്ളേടേ പല്ലു കൊഴിച്ചതാരാണ് പല്ലു കൊഴിച്ചതാരാണ് (2) (കിഴക്കു ദിക്കിലെ….) വെള്ളത്തുണിയിട്ട് മാനത്തെ പെണ്ണുങ്ങൾ പള്ളിയിൽ പോകണ നേരത്ത് പള്ളിയിൽ പോകണ നേരത്ത് (2) ഓണപ്പാട്ടിൽ ഒളിച്ചിരുന്നു ഓശാന പാടണതാരാണ് ഓശാന പാടണതാരാണ് (2) (കിഴക്കു ദിക്കിലെ….) | |